കാന്തപുരം മുസ്ല്യാരുടെ മുഫ്തി പദം ഇസ്ലാമിക വിരുദ്ധം; കേരള നദ് വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കുദ്ദഅവ)
ജിന്ന് ചികിത്സയ്ക്കിടെ മരണം; സിഡി ടവര്‍ വിഭാഗം മറുപടി പറയണമെന്ന് മര്‍ക്കുദ്ദഅവ
കോഴിക്കോട്: ജിന്ന് ചികിത്സയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കരുളായിയിയില്‍ യുവാവ് മരണപ്പെടാനിടയായത് മത നേതൃത്വങ്ങളുടെ കണ്ണു തുറപ്പിക്കണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കുദ്ദഅവ) ജന.സെക്രട്ടറി സി.പി ഉമര്‍ സുല്ലമി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തിലങ്ങോളം അന്ധവിശ്വാസത്തിന്റെ ബലിയാടുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യുവാവിന്റെ മരണത്തിന് കാരണക്കാരായ ജിന്ന് ചികിത്സകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതോടൊപ്പം മത നവോത്ഥാന പ്രസ്ഥാനങ്ങളുടെ ബാനറില്‍ ജിന്ന് ചികിത്സ, പിശാചിനെ അടിച്ചിറക്കില്‍, മാരണം, കൂടോത്രം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ അവസരമൊരുക്കിവര് കരുളായിയിലെ ജിന്ന് ചികിത്സാ കൊലപാതകത്തിന് മറുപടി പറയണം. പള്ളികളും സ്ഥാപനങ്ങളും വേദികളും പ്രസിദ്ധീകരണങ്ങളും അന്ധവിശ്വാസ പ്രചാരണത്തിന് ഉപയോഗിച്ചപ്പോള്‍ അരുതെന്ന് പറഞ്ഞ മര്‍ക്കുദ്ദഅവ മുജാഹിദുകളെ ഹദീസ് നിഷേധികളെന്നും ചേകന്നൂരികളെന്നും അധിക്ഷേപിച്ചവര്‍ ഇനിയെങ്കിലും തെറ്റുതിരുത്തണം. മാരണത്തിന് പ്രതിഫലനമുണ്ടെന്നു സ്ഥാപിക്കാന്‍ പ്രചാരണം നടത്തുന്ന സി.ഡി ടവര്‍ വിഭാഗം കെ.എന്‍.എം സമുദായത്തോട് ദ്രോഹമാണു ചെയ്യുന്നത്.

കാന്തപുരം മുസ്ല്യാരുടെ മുഫ്തി പദം ഇസ്ലാമിക വിരുദ്ധമാണ്. ഇസ്ലാമിക പ്രമാണങ്ങളനുസരിച്ച് പഠനഗവേഷണത്തിലൂടെ തെളിവന്വേഷിക്കുന്നവര്ക്കു മാത്രമേ മുഫ്തിയാവാന്‍ സാധിക്കുകയുള്ളൂ. പ്രവാചകന്റെ തിരുശേഷിപ്പിന്റെ വ്യാജം പ്രചരിപ്പിച്ച് ആത്മീയ വാണിഭം നടത്തുന്നവര്‍ മുഫ്തി പദം സ്വയം എടുത്തണഞ്ഞാല് അംഗീകരിക്കാനാവില്ല. മുസ്ലിം സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളിലെ പ്രാര്‍ഥനാ സ്വാതന്ത്ര്യം നിഷേധിക്കുകയും സ്ത്രീകളുടെ പൊതുഇടങ്ങളിലെ പങ്കാളിത്തം മതനിഷിദ്ധമെന്ന് പറയുകയും ചെയ്യുന്ന കാന്തപുരം മുസ്ല്യാരുടെ പിന്തിരിപ്പന് യാഥാസ്ഥിതിക തീവ്രവാദത്തോട് രാജിയാവാന്‍ മുസ്ലിം സംഘടനകളൊന്നും തന്നെ തയ്യാറല്ല. ഖബര്‍ പൂജകരായ ബറേല്‍വികള്‍ പതിച്ചു നല്കിയ മുഫ്തി പട്ടം അഴിച്ചുമാറ്റി മുസ്ലിം സമുദായത്തിന്റെ പൊതുധാരയോട് ഐക്യപ്പെടാന്‍ കാന്തപുരം തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ അബ്ദുര്‍റഹ്മാന്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ബി.പി.എ ഗഫൂര്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഖദീജ നര്‍ഗീസ് പങ്കെടുത്തു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications