കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാന്തപുരം മുസ്ല്യാരുടെ മുഫ്തി പദം ഇസ്ലാമിക വിരുദ്ധം; കേരള നദ് വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കുദ്ദഅവ)

ജിന്ന് ചികിത്സയ്ക്കിടെ മരണം; സിഡി ടവര്‍ വിഭാഗം മറുപടി പറയണമെന്ന് മര്‍ക്കുദ്ദഅവ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ജിന്ന് ചികിത്സയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കരുളായിയിയില്‍ യുവാവ് മരണപ്പെടാനിടയായത് മത നേതൃത്വങ്ങളുടെ കണ്ണു തുറപ്പിക്കണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ (മര്‍ക്കുദ്ദഅവ) ജന.സെക്രട്ടറി സി.പി ഉമര്‍ സുല്ലമി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 വൈത്തിരി കൊലപാതകം സമഗ്ര അന്വേഷണം വേണമെന്ന്: ജലീലിന്റെ കൈവശം തോക്കില്ലെന്ന് ദൃശ്യം! വൈത്തിരി കൊലപാതകം സമഗ്ര അന്വേഷണം വേണമെന്ന്: ജലീലിന്റെ കൈവശം തോക്കില്ലെന്ന് ദൃശ്യം!

കേരളത്തിലങ്ങോളം അന്ധവിശ്വാസത്തിന്റെ ബലിയാടുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യുവാവിന്റെ മരണത്തിന് കാരണക്കാരായ ജിന്ന് ചികിത്സകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതോടൊപ്പം മത നവോത്ഥാന പ്രസ്ഥാനങ്ങളുടെ ബാനറില്‍ ജിന്ന് ചികിത്സ, പിശാചിനെ അടിച്ചിറക്കില്‍, മാരണം, കൂടോത്രം തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ അവസരമൊരുക്കിവര്‍ കരുളായിയിലെ ജിന്ന് ചികിത്സാ കൊലപാതകത്തിന് മറുപടി പറയണം. പള്ളികളും സ്ഥാപനങ്ങളും വേദികളും പ്രസിദ്ധീകരണങ്ങളും അന്ധവിശ്വാസ പ്രചാരണത്തിന് ഉപയോഗിച്ചപ്പോള്‍ അരുതെന്ന് പറഞ്ഞ മര്‍ക്കുദ്ദഅവ മുജാഹിദുകളെ ഹദീസ് നിഷേധികളെന്നും ചേകന്നൂരികളെന്നും അധിക്ഷേപിച്ചവര്‍ ഇനിയെങ്കിലും തെറ്റുതിരുത്തണം. മാരണത്തിന് പ്രതിഫലനമുണ്ടെന്നു സ്ഥാപിക്കാന്‍ പ്രചാരണം നടത്തുന്ന സി.ഡി ടവര്‍ വിഭാഗം കെ.എന്‍.എം സമുദായത്തോട് ദ്രോഹമാണു ചെയ്യുന്നത്.

Kerala, Black magic

കാന്തപുരം മുസ്ല്യാരുടെ മുഫ്തി പദം ഇസ്ലാമിക വിരുദ്ധമാണ്. ഇസ്ലാമിക പ്രമാണങ്ങളനുസരിച്ച് പഠനഗവേഷണത്തിലൂടെ തെളിവന്വേഷിക്കുന്നവര്‍ക്കു മാത്രമേ മുഫ്തിയാവാന്‍ സാധിക്കുകയുള്ളൂ. പ്രവാചകന്റെ തിരുശേഷിപ്പിന്റെ വ്യാജം പ്രചരിപ്പിച്ച് ആത്മീയ വാണിഭം നടത്തുന്നവര്‍ മുഫ്തി പദം സ്വയം എടുത്തണഞ്ഞാല്‍ അംഗീകരിക്കാനാവില്ല. മുസ്ലിം സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളിലെ പ്രാര്‍ഥനാ സ്വാതന്ത്ര്യം നിഷേധിക്കുകയും സ്ത്രീകളുടെ പൊതുഇടങ്ങളിലെ പങ്കാളിത്തം മതനിഷിദ്ധമെന്ന് പറയുകയും ചെയ്യുന്ന കാന്തപുരം മുസ്ല്യാരുടെ പിന്തിരിപ്പന്‍ യാഥാസ്ഥിതിക തീവ്രവാദത്തോട് രാജിയാവാന്‍ മുസ്ലിം സംഘടനകളൊന്നും തന്നെ തയ്യാറല്ല. ഖബര്‍ പൂജകരായ ബറേല്‍വികള്‍ പതിച്ചു നല്‍കിയ മുഫ്തി പട്ടം അഴിച്ചുമാറ്റി മുസ്ലിം സമുദായത്തിന്റെ പൊതുധാരയോട് ഐക്യപ്പെടാന്‍ കാന്തപുരം തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ അബ്ദുര്‍റഹ്മാന്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ബി.പി.എ ഗഫൂര്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഖദീജ നര്‍ഗീസ് പങ്കെടുത്തു.

Kozhikode
English summary
Man dies due to alleged black magic at Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X