Get Updates
Get notified of breaking news, exclusive insights, and must-see stories!

വാണിമേലിൽ വീണ്ടും വാഹനാപകട;.പച്ചപ്പാലത്ത് ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

നാദാപുരം: വാണിമേലിൽ വീണ്ടും വാഹനാപകടം. പച്ചപ്പാലത്ത് ബൈക്ക് അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. വാടക സ്റ്റോർ ജീവനക്കാരൻ നിടും പറമ്പിലെ സജീവനാണ് അപകടത്തിൽപ്പെട്ടത്. പച്ചപ്പാലം കോളിപ്പാറയിലാണ് അപകടം. തലയ്ക്കും മുഖത്തിനും സാരമായി പരിക്കേറ്റ സജീവനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച സന്ധ്യയോടെയാണ് അപകടം. ചിറ്റാരി ഭാഗത്ത് നിന്ന് വന്ന ബൈക്ക് നിയന്ത്രണം വിട്ട് കൊല്ലിയിലേക്ക് മറിയുകയായിരുന്നു. സഹോദരിയുടെ വീട്ടിൽ പോയി മടങ്ങവെയാണ് സജീവൻ അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.

വാണിമേലിൽ കാർ ബൈക്കിലിടിച്ചു. രണ്ട് പേർക്ക് സാരമായ പരിക്ക്. വാണിമേൽ പാലത്തിന് സമീപത്തെ വ്യാപാരി അന്ത്രു വിന്റെ മകൻ ഷംസുദ്ധീനാണ് അപകടത്തിൽ പരിക്ക് പറ്റിയത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ യാണ് അപകടം. പരിക്കേറ്റവരെ കല്ലാച്ചി വിംസ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ത ചികിത്സക്കായി യികോഴിക്കോട്ടേക്ക് കൊണ്ട് പോയി.

bikeaccident-1

ഷംസുദ്ധീനും മകനുമാണ് പരിക്ക്. ഷംസുദ്ധീന്റെ കൈക്കും കാലിനും ഗുരുതര പരിക്കാണ്. കുട്ടിയുടെ നെറ്റിയിലാണ് മുറിവ്. മുൻ സി പി ഐ എം നേതാവ് ടി.പി കുമാരന്റെ ചെറുമകന് ചോറൂണിന് അബലത്തിൽ പോയി മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ടി പി കുമാരനും കുടുംബവും സഞ്ചരിച്ച കാർ ഓടിച്ചത് മകനാണ്. കാറിൽ സഞ്ചരിച്ചവർക്ക് പരിക്കില്ലാതെ രക്ഷപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+