വോട്ടുതേടിച്ചെന്നപ്പോള്‍ ആയുധം ഉപയോഗിച്ചു ഭീഷണി: മഹിളാ കോണ്‍ഗ്രസ് പരാതി നല്‍കി, സംഭവം കോഴിക്കോട്!!
കോഴിക്കോട്: വോട്ടുചോദിച്ചു ചെന്ന മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആയുധമുപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. വെള്ളിമാടുകുന്ന് സ്വദേശിക്കെതിരെ മഹിളാ കോണ്‍ഗ്രസ് ജില്ലാ നേതൃത്വമാണു ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
വെള്ളിമാടുകുന്ന് മാധ്യമത്തിനു താഴെ കനാല്‍ റോഡിനു വലത്തുള്ള ചേവായൂര്‍ 99ാം ബൂത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിജുലാലിന്റെ വസതിയില്‍ വോട്ടുചോദിച്ചു. തുടര്‍ന്നു തൊട്ടടുത്ത കക്കാട്ടില്‍ ഹാരിസിന്റെ വീട്ടുമുറ്റത്തേക്കു കടക്കുമ്പോള്‍ വീട്ടുടമ അസഭ്യം പറഞ്ഞുകൊണ്ട് ആയുധവുമായി വന്ന് ഭീഷണിപ്പെടുത്തി എന്നാണു പരാതി.

സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി, സെക്രട്ടറി പുഷ്പലത, ബ്ലോക്ക് പ്രസിഡന്റ് ലതിക, വൈസ് പ്രസിഡന്റ് സ്വപ്‌ന, സെക്രട്ടറി ശ്രീജ, നടക്കാവ് മണ്ഡലം പ്രസിഡന്റ് രാധപിള്ള, ചേവായൂര്‍ മണ്ഡലം വൈസ്പ്രസിഡന്റ് സ്വര്‍ണകുമാരി, സിഎംപി ശോഭ എന്നിവരാണ് പരാതി നല്‍കിയത്.












Click it and Unblock the Notifications