കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജ്വല്ലറി കുത്തിത്തുറക്കാൻ ശ്രമം: കോഴിക്കോട് മൂഴിക്കലില്‍ മണിപ്പൂർ സ്വദേശി പിടിയിൽ!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മൂഴിക്കലിൽ ജ്വല്ലറിയുടെ ഷട്ടർ കുത്തിത്തുറന്ന് കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെ മണിപ്പൂർ സ്വദേശി പിടിയിൽ. ഇംഫാൽ ഹ്വാങ്‌ലേഖ് ഇയാമ്‌നി സ്വദേശി അബ്ദുൾ സലാം(31)ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ മൂന്നിന് പട്രോളിങ് നടത്തുകയായിരുന്ന ചേവായൂർ പോലീസാണ് ഇയാളെ പിടികൂടിയത്. മൂഴിക്കല് സി.വി.കോംപ്ലക്‌സിലെ റോയൽ ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയുടെ മുൻവശത്തെ ഷട്ടർ അടിയിൽ പലക വെച്ച് കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിക്കുന്നതിനിടെയാണ് അബ്ദുൾ സലാം പിടിയിലാവുന്നത്. ഷട്ടറിന്റെ പൂട്ട് അടിച്ചുതകർത്ത നിലയിലായിരുന്നു.

കടുവാത്തോല്‍ കടത്താന്‍ ശ്രമം കുമളിയില്‍ അഞ്ചംഗ സംഘം പിടിയില്‍: പിടിയിലായത് വനപാലകരുടെ പരിശോധനയില്‍കടുവാത്തോല്‍ കടത്താന്‍ ശ്രമം കുമളിയില്‍ അഞ്ചംഗ സംഘം പിടിയില്‍: പിടിയിലായത് വനപാലകരുടെ പരിശോധനയില്‍

ജ്വല്ലറി പരിസരത്തെ സിസിടിവി ക്യാമറകൾ തിരിച്ചുവെച്ചതായി പോലീസ് പരിശോധനയിൽ വ്യക്തമായിരുന്നു. സംഭവസ്ഥലത്ത് നിന്ന് അബ്ദുൾ സലാമിനെ മാത്രമാണ് പിടികിട്ടിയത്. എന്നാൽ കവർച്ചാ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സി.സി ടി.വി. ക്യാമറയ്ക്ക് മേൽ പതിഞ്ഞ വിരലടയാളങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അബ്ദുൾ സലാം വാടകയ്ക്ക് താമസിച്ച നല്ലളത്തെ ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയ്ക്ക് സമീപത്തെ സി.സി.ടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ രണ്ടുപേർ ലഗേജുമായി ഇറങ്ങിപ്പോവുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർ അബ്ദുൾ മോഷണശ്രമത്തിലെ കൂട്ടാളികളോയെന്നത് സംബന്ധിച്ച് അന്വേഷിക്കുകയാണെന്ന് ചേവായൂർ എസ്.ഐ ടി.എം.നിധീഷ് അറിയിച്ചു.

arrested1-156

ചേവായൂർ അഡീഷണൽ എസ്.ഐ ഷിബു.എസ്.പോൾ, സി.പി.ഒ അജിത്കുട്ടൻ, ഹോംഗാർഡുകളായ ബാബു, കുര്യാക്കോസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു. മുക്കത്തിനടുത്ത് ഓമശേരിയിൽ തോക്കൂചൂണ്ടി ജ്വല്ലറി കവർച്ച നടന്നതിന്റെ പിന്നാലെയാണ് മൂഴിക്കലിലെ മോഷണശ്രമം.

Kozhikode
English summary
Manippur native arrested in robbery attempt in jwellery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X