Get Updates
Get notified of breaking news, exclusive insights, and must-see stories!

ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: ആയുധവുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തി

പേരാമ്പ്ര: മലയോര ഗ്രാമപഞ്ചായത്തായ ചക്കിട്ടപാറയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. ഗ്രാമപഞ്ചായത്തിലെ മുതുകാട് നാലം ബ്ലോക്കില്‍ ഉള്ളാട്ടില്‍ ചാക്കോയുടെ വീട്ടിലാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘം എത്തിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സംഘത്തില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് ഉണ്ടായിരുന്നതെന്നാണ് കുടുംബനാഥനായ ചാക്കോ വ്യക്തമാക്കുന്നത്. രണ്ട് പേര്‍ മലയാളത്തിലും ഒരാള്‍ തമിഴിലുമാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രാത്രി ഏഴ് മണിക്ക് വീട്ടില്‍ എത്തിയ സംഘം രണ്ട് മണിക്കൂറോളും വീട്ടില്‍ ചിലവഴിച്ചു. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ ചാര്‍ജ് ചെയ്യാനാണ് സംഘം പ്രധാനമായും വീട്ടിലെത്തിയതെന്ന് സംശയിക്കുന്നതായി ചാക്കോ പറയുന്നു. ചാര്‍ജിങ് കഴിഞ്ഞതിന് ശേഷം ഇവര്‍ മടങ്ങുകയായിരുന്നു. വീട്ടില്‍ നിന്നും അരിയുള്‍പ്പടേയുള്ള ഭക്ഷണ സാധനങ്ങളും സംഘം കൊണ്ടുപോയിട്ടുണ്ട്.

കിടിലം ഹോട്ട് ലുക്കിൽ സാധിക, ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

maoist

(പ്രതീകാത്മക ചിത്രം)

സംഘം വീട്ടുകാര്‍ക്കെതിരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്തു. വീട്ടില്‍ വന്നത് പുറത്ത് അറിയിച്ചാല്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ചാക്കോ വിവരം പുറത്ത് അറിയിക്കുകയും ആന്‍റി മാവോയിസ്റ്റ് സ്ക്വാഡ് ഉള്‍പ്പടേയുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രദേശത്തെ മുഴുവനാളുകളും ജാഗ്രത പാലിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനില്‍ വ്യക്തമാക്കി. ചക്കിട്ടപ്പാറയിലും പരിസര പ്രദേശങ്ങളിലും ആന്‍റി മാവോയിസ്റ്റ് സ്ക്വാഡിന്‍റെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഏപ്രിലില്‍ ചക്കിട്ടപാറയില്‍ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചക്കിട്ടപാറയില്‍ ഖനനത്തിനായി ബെല്ലാരി റെഡ്ഡിയെ എത്തിച്ചത് സി പി എം ആണെന്നായിരുന്നു സി പി ഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പറഞ്ഞിരുന്നത്. എകദേശം ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള പദ്ധതിക്കായി സി പി എമ്മും ബി ജെ പിയും ചേര്‍ന്ന് കര്‍ണാടകയിലെ റെഡ്ഡി ഗ്രൂപ്പിനെ കൊണ്ട് വരികയാണെന്നും പോസ്റ്ററില്‍ ആരോപിച്ചിരുന്നു.

പുതു പുത്തൻ ഗെറ്റപ്പിൽ സാക്ഷി അഗർവാൾ, വൈറലായി പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    താലിബാന്റെ തോക്കിൻ മുനയിൽ മുട്ടുവിറക്കാതെ ശബ്ദമുയർത്തുന്ന അഫ്ഗാൻ വനിതകൾ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+