കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ടെ മാവോയിസ്റ്റ് ഭീഷണി കത്ത് തട്ടിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍, ലക്ഷ്യം 11 കോടി

Google Oneindia Malayalam News

കോഴിക്കോട്: മാവോയിസ്റ്റുകള്‍ എന്ന വ്യാജേന വ്യവസായികള്‍ക്കും മറ്റും കത്തയച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പറോപ്പടി ഹബീബ് റഹ്മാന്‍, കട്ടിപ്പാറ ഷാജഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട പ്രതികള്‍ പണം കിട്ടാന്‍ കണ്ടെത്തിയ വഴിയാണ് മാവോയിസ്റ്റുകളുടെ പേരില്‍ കത്തയച്ച് ഭീഷണിപ്പെടുത്തുക എന്നത്. നാല് പേര്‍ക്കാണ് കത്തയച്ചത്. കോഴിക്കോട്ടെ രണ്ട് വ്യവസായികള്‍ക്കും ഒരു കോണ്‍ട്രാക്ടര്‍ക്കും മലപ്പുറത്തെ ഒരു രാഷ്ട്രീയ നേതാവിനുമായിരുന്നു ഇത്.

p

കോഴിക്കോട് നിന്ന് വയനാട്ടിലെത്തിയാണ് കത്ത് പോസ്റ്റ് ചെയ്തത്. കത്ത് തയ്യാറാക്കിയത് ഹബീബ് റഹ്മാനാണ്. ഇയാളുടെ ബന്ധുവാണ് ഷാജഹാന്‍. പോലീസ് വേഗത്തില്‍ പിടിക്കാതിരിക്കാന്‍ വയനാട്ടിലേക്ക് വളഞ്ഞ വഴിയാണ് ഇവര്‍ സ്വീകരിച്ചത്. മാത്രമല്ല, വാഹനം മാറ്റിയായിരുന്നു യാത്ര. എന്നാല്‍ കത്ത് വന്നവഴിയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പോലീസ് സംശയത്തില്‍ ഒരു വാഹനം കാണുകയും അത് ഇപ്പോള്‍ ഉപയോഗിക്കുന്നവര്‍ ആര് എന്ന് കണ്ടെത്തുകയും ചെയ്തതോടെയാണ് പ്രതികളിലേക്ക് എത്തിയത്.

കുടപിടിച്ചുവന്ന നരേന്ദ്ര മോദിജി... വിനയം പുകഴ്ത്തി വി മുരളീധരന്‍, ചുട്ട മറുപടിയുമായി കമന്റുകള്‍കുടപിടിച്ചുവന്ന നരേന്ദ്ര മോദിജി... വിനയം പുകഴ്ത്തി വി മുരളീധരന്‍, ചുട്ട മറുപടിയുമായി കമന്റുകള്‍

11 കോടി രൂപയാണ് നാല് പേരില്‍ നിന്നായി തട്ടാന്‍ പ്രതികള്‍ ആസൂത്രണം ചെയ്തത്. എന്നാല്‍ ഭീഷണി കത്ത് ലഭിച്ചവര്‍ പോലീസില്‍ പരാതിപ്പെട്ടു. മാവോയിസ്റ്റുകളുടെ കത്ത് ആയതിനാല്‍ പോലീസ് വിഷയം ഗൗരവത്തിലെടുത്തു. പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. തുടര്‍ന്നാണ് മറ്റു സംഭവങ്ങള്‍.

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

പ്രതികള്‍ മാവോയിസ്റ്റുകളുടെ കൈയ്യക്ഷരവും പോസ്റ്ററുകളും പരിശോധിക്കുന്നതിന് ഗൂഗിളില്‍ തിരഞ്ഞിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷാജഹാന്‍ ഗോവയിലേക്ക് പോയി. ഗോവ പോലീസിന്റെ സഹായം തേടിയെങ്കിലും അതിനിടെ ഇയാള്‍ തിരിച്ച് കോഴിക്കോട്ടെത്തിയിരുന്നു. ഈ വേളയില്‍ പോലീസ് ഹബീബ് റഹമാനെ പോലീസ് പിടികൂടി. ഷാജഹാന്‍ കോഴിക്കോട് തിരിച്ചെത്തിയെന്ന് അറിഞ്ഞതോടെ ഇയാളെ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Kozhikode
English summary
Maoist Related warning letter: Police arrested two person in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X