കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പണം നല്‍കണം; അല്ലെങ്കില്‍ ബിസിനസ് തകര്‍ക്കും, മാവോയ്‌സ്റ്റ് ബന്ധം സംശയിച്ച് കോഴിക്കോട് റെയ്ഡ്

Google Oneindia Malayalam News

കോഴിക്കോട്: വ്യവസായികള്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത് വന്ന സംഭവത്തില്‍ പോലീസ് റെയ്ഡ്. കത്തയച്ച വ്യക്തിയെന്ന് സംശയിക്കുന്നയാളുടെ വീട്ടിലും ഇയാള്‍ക്ക് ബന്ധമുള്ള സ്ഥലങ്ങളിലുമാണ് റെയ്ഡ്. പാറോപ്പടി സ്വദേശിയാണ് പോലീസിന്റെ സംശയത്തിലുള്ളത്. പാറോപ്പടി, മലാപ്പറമ്പ് എന്നിവിടങ്ങളിലെ വീടുകളിലും ഓഫീസിലും ഫ്‌ളാറ്റിലും റെയ്ഡ് വൈകുന്നേരവും തുടര്‍ന്നു. ഒരേ സമയം വിവിധ ഇടങ്ങളില്‍ റെയ്ഡ് നടത്തിയ പോലീസ് ഒട്ടേറെ രേഖകള്‍ പിടിച്ചു. ക്രൈംബ്രാഞ്ച് എസ്പി ടിപി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

r

മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കണമെന്നും അല്ലെങ്കില്‍ ബിസിനസ് തകര്‍ക്കുമെന്നുമാണ് കത്തിലെ ഭീഷണി. കത്ത് കിട്ടിയവര്‍ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് കത്ത് വന്ന വഴി പരിശോധിച്ചത്. വയനാട്ടില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശിയാണ് കത്ത് അയച്ചത് എന്ന് പരിശോധനയില്‍ തെളിഞ്ഞു. കാറില്‍ വയനാട് എത്തിയാണ് രജിസ്‌റ്റേര്‍ഡ് ആയി കത്തയച്ചത്. സംശയമുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് കോഴിക്കോട് സ്വദേശിയിലേക്ക് എത്തിയത്.

കായിക മന്ത്രിയുടെ നാട്ടില്‍ ലോകോത്തര താരം!! ഇനിയും അവഗണിക്കരുത് ഹനാനെ... പുതിയ യാത്രയ്ക്ക്കായിക മന്ത്രിയുടെ നാട്ടില്‍ ലോകോത്തര താരം!! ഇനിയും അവഗണിക്കരുത് ഹനാനെ... പുതിയ യാത്രയ്ക്ക്

സംഭവത്തില്‍ രണ്ടുപേര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവര്‍ക്ക് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടോ അതോ പണം തട്ടാന്‍ വേണ്ടി തന്ത്രം മെനഞ്ഞതാണോ എന്ന് പോലീസ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് റെയ്ഡ്. മാവോയിസ്റ്റ് ബന്ധം ഉറപ്പായിട്ടില്ലാത്ത സാഹചര്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമാകും തുടര്‍ നടപടികള്‍.

മന്ത്രി മുഹമ്മദ് റിയാസിന്റെ 'കള്ളി പൊളിഞ്ഞു'... സിപിഎമ്മിന്റെ തറ പരിപാടിയെന്ന് പികെ ബഷീര്‍മന്ത്രി മുഹമ്മദ് റിയാസിന്റെ 'കള്ളി പൊളിഞ്ഞു'... സിപിഎമ്മിന്റെ തറ പരിപാടിയെന്ന് പികെ ബഷീര്‍

Recommended Video

cmsvideo
ദൈവമേ ഇങ്ങനേയും തട്ടിപ്പുകാരോ ? ആര്യയുടെ കഥയിങ്ങനെ | Oneindia Malayalam

Kozhikode
English summary
Maoist Related warning letter: Police conducts raid in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X