കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിച്ച് ഉയർന്ന് കൊവിഡ്; കോഴിക്കോട് 21,22 തീയതികളിൽ മാസ് ടെസ്റ്റിങ് ക്യാമ്പുകള്‍

Google Oneindia Malayalam News

കോഴിക്കോട്; ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 21, 22 തീയതികളില്‍ കോവിഡ്-19 മാസ് ടെസ്റ്റിങ് ക്യാമ്പുകള്‍ സംഘടിപ്പിക്കും. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണിത്. 40:60 എന്ന നിരക്കില്‍ ആര്‍. ടി.പി.സി.ആര്‍, ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തുന്നത്.

എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഈ ദിവസങ്ങളില്‍ 100 ടെസ്റ്റു വീതം നടത്തും. സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ ദിവസം 200 ടെസ്റ്റ് വീതവും താലൂക്ക് ആശുപത്രികളില്‍ 300 ടെസ്റ്റു വീതവും സര്‍ക്കാര്‍ ത്വക് രോഗ ആശുപത്രിയില്‍ 100 ടെസ്റ്റു വീതവും ചെയ്യും.

kozhikode corona

ജില്ലാ ആശുപത്രി,ജനറല്‍ ആശുപത്രി,സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളില്‍ ദിവസം 400 ടെസ്റ്റ് വീതവും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 500 വീതവും ഐ.എം. സി.എച്ചില്‍ 300 വീതവും ടെസ്റ്റുകള്‍ നടക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്ററ് ഡിസീസസില്‍ 200 ടെസ്റ്റ് വീതം ചെയ്യും.
മെഡിക്കല്‍ ഓഫീസര്‍മാര്‍ ക്യാമ്പിന്റെ ചുമതല നിര്‍വഹിക്കും.

മാസ്സ് ടെസ്റ്റിങ് ക്യാമ്പിന് പുറമെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ മൊബൈല്‍ ടീം ടെസ്റ്റിങ് നടത്തും. ചന്തകള്‍, പൊതുസ്ഥലങ്ങള്‍, ഡ്രൈവേഴ്സ് ഹബ്, ബസ് സ്റ്റാന്‍ഡ്, ഹര്‍ബര്‍, മാളുകള്‍, അന്യസംസ്ഥാനക്കാരുടെ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ മൊബൈല്‍ ടീം ടെസ്റ്റിങ് നടത്തും. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.പിയൂഷ് എം അറിയിച്ചു.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി ജില്ലയില്‍ നടത്തിയ കോവിഡ് ടെസ്റ്റ് മഹായജ്ഞത്തില്‍ 42,920 സാമ്പിളുകളാണ് പരിശോധിച്ചത്. 40,000 ടെസ്റ്റുകളായിരുന്നു അന്ന് ലക്ഷ്യമിട്ടത്.

കോഴിക്കോട് 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചുകോഴിക്കോട് 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ്; ടാറ്റ കോവിഡ് ആശുപത്രിയിൽ 150 ബെഡുകൾ കൂടി ഉടൻ ഒരുക്കുംകൊവിഡ്; ടാറ്റ കോവിഡ് ആശുപത്രിയിൽ 150 ബെഡുകൾ കൂടി ഉടൻ ഒരുക്കും

അടച്ച് പൂട്ടേണ്ട സാഹചര്യമില്ല,സംസ്ഥാനങ്ങളും അവസാന ഉപാധിയായേ ലോക്ഡൗൺ നടപ്പാക്കാവൂ; പ്രധാനമന്ത്രിഅടച്ച് പൂട്ടേണ്ട സാഹചര്യമില്ല,സംസ്ഥാനങ്ങളും അവസാന ഉപാധിയായേ ലോക്ഡൗൺ നടപ്പാക്കാവൂ; പ്രധാനമന്ത്രി

കൊവിഡ് കേസുകളിൽ റെക്കോഡ് വർധന; ഇന്ന് 19,577 പേര്‍ക്ക് രോഗം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45കൊവിഡ് കേസുകളിൽ റെക്കോഡ് വർധന; ഇന്ന് 19,577 പേര്‍ക്ക് രോഗം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45

Kozhikode
English summary
Mass Covid Testing Camps Will Be Conducted in Kozhikode on April 21 and 22
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X