പേരാമ്പ്രയില്‍ മാലിന്യ സംഭരണ കേന്ദ്രത്തിൽ വന്‍ തീപിടുത്തം; സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് തീ പടർന്നു
കോഴിക്കോട്: പേരാമ്പ്രയില്‍ മാലിന്യ സംഭരണ കേന്ദ്രത്തിൽ വന്‍ തീപിടിത്തം. പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. തീ സമീപത്തുള്ള സൂപ്പർമാർക്കറ്റിലേക്കും പടർന്നു.രാത്രി 11 മണിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിയ്ക്കിരയായത്. തീപിടിത്തമുണ്ടാകുമ്പോള്‍ കെട്ടിടത്തിനകത്ത് ആളുകള്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. അതേസമയം മാലിന്യത്തിന് എങ്ങനെയാണ് തീപിടിച്ചതെന്ന് കാര്യം വ്യക്തമല്ല.

പ്രദേശത്തേക്ക് കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയിട്ടുണ്ട്. പ്രദേശവാസികളും തീയണയ്ക്കാൻ രംഗത്തുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ പേരാമ്പ്രയിലേക്ക് എത്തിയിട്ടുണ്ട്.












Click it and Unblock the Notifications