Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലയറിയാത്ത ദൈവപുത്രനെ ചുറ്റിപ്പറ്റിയാകാതിരിക്കട്ടെ നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍: സിബി ഇടമണ്ണേല്‍ ഏഴുതുന്നു

daily hunt

സിബി ഇടമണ്ണേല്‍

ദൈവം മനുഷ്യനായ മഹാസംഭവം. എളിമ മണ്ണിലവതരിച്ച ചരിത്ര മുഹുര്‍ത്തം. മനുഷ്യരാശി ഹൃദയാ വഹിച്ചാലും ഇല്ലെങ്കിലും സന്മനസ്സുള്ളവര്‍ക്ക് സമാധാനം ചൊരിയപ്പെടുന്ന അസുലഭ നിമിഷം..

സന്മനസ്സ് കഠിനശ്രമത്തിന്‍റേയും ബോധപൂര്‍വ്വമായ പ്രവര്‍ത്തികളുടേയും ഫലം. അപരനെ മനുഷ്യനായി കാണുവാനുള്ള ഹൃദയവിശാലത. അവഗണിക്കപ്പെട്ടവര്‍ക്ക്. ഒരു പുഞ്ചിരി, ഒരു സ്നേഹാന്വേഷണം നല്‍കുവാനുള്ള എളിമ. ഇതാണ് ക്രിസ്തുമസ് ആവശ്യപ്പെടുന്നത്, സമാധാനം ആസ്വദിക്കാന്‍..

മേല്‍പ്പറഞ്ഞവയെല്ലാം ക്രിസ്തുമസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും, നാം അശ്രദ്ധമായി വായിച്ചു പോകുന്ന ഒരു മഹനീയ യാഥാര്‍ത്ഥ്യമുണ്ട് ക്രിസ്തുവിന്‍റെ ജനനത്തില്‍. ലോകത്തെ തന്നെ രണ്ടായി മുറിച്ച ക്രിസ്തുവിന്‍റെ ജന്മം ആദ്യം കണ്ണുനിറയെ കാണുവാനുള്ള അവസരം ലഭിച്ചത് മാറ്റാര്‍ക്കുമല്ല, എവരാലും നിസ്സഹായരായി കാണപ്പെട്ട ആട്ടിടയര്‍ക്കാണ്. ചിന്തിപ്പിക്കണം എന്നേയും നിങ്ങളേയും എന്തുകൊണ്ട് ആട്ടിടയര്‍ക്ക് ലഭിച്ചു ഈ മെഗാ ബംബര്‍?

അധികമൊന്നും തിരയേണ്ടതില്ല. അവരുടെ ലാളിത്യവും എളിമയും ജീവിത വ്യഗ്രതകളെ വിശ്വാസം കൊണ്ട് നേരിടാനുള്ള ജ്ഞാനവും നമ്മുടെ രാഷ്ടപിതാവായ ഗാന്ധിജയിലെ ലോകപൗരനും മഹാത്മാവുമാക്കിയത് ലളിതമായ ജീവിതവും ഉയര്‍ന്ന ചിന്താഗതിയുമായിരുന്നല്ലോ.. ഈ അസാധാരണ ദൈവിക ദാനങ്ങള്‍ ആട്ടിയരിലും ഉണ്ടായിരുന്ന എന്നത് പരമാര്‍ത്ഥം.

ആട്ടിടയന്‍മാരുടെ മറ്റൊരു കരുത്ത് പ്രൃതിയില്‍ പ്രകൃതിക്കുവേണ്ടി, പ്രകൃതിയാല്‍ ജിവിച്ചിരുന്നു എന്നതാണ്. പാരസ്ഥിക പ്രാധാന്യം ഇവിടെ ഈ ക്രിസ്തുമസ് ദിനത്തില്‍ നാം നെഞ്ചേറ്റണം. ഇന്ന് ​X'mas എന്ന് നാം അറിയാതെയെങ്കിലും ഉപയോഗിക്കുന്നില്ലേ... ഗണിത ശാസ്ത്രത്തില്‍ അറിയപ്പെടത്താ ഒന്നെയാണ് ' x' എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്. നമ്മുടെ ഈ ആഘോഷം x നെ കണ്ടുപഠിച്ചാകട്ടെ. വിലയറിയാത്ത ദൈവപുത്രനെ ചുറ്റിപ്പറ്റിയാകാതിരിക്കട്ടെ.. ക്രിസ്തു ഒരു 'x' ആയ ക്രിസ്തുമസ് നമുക്ക് ആഘോഷിക്കാതിരിക്കാം.. ഏവരിലും ക്രിസ്തു പിറക്കട്ടെ മനസ്സിന്‍റെ പുല്‍ക്കൂടുകളില്‍..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+