കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ടുകാര്‍ക്ക് ഇനി മൂസക്കായിടെ ഫ്രഷ് മീന്‍; വിനോദ് കോവൂരിന് ജീവിതത്തിലും അതേ റോള്‍, പക്ഷേ..!!

Google Oneindia Malayalam News

കോഴിക്കോട്: പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച എം80 മൂസയെയും പാത്തൂനേയും ആരും അത്രപെട്ടെന്ന് മറക്കില്ല. കാരണം, മലയാളികള്‍ അത്രയ്ക്ക് സ്വീകരിച്ച പരമ്പരകളിലൊന്നായിരുന്നു അത്. എം80 വണ്ടിയില്‍ മീനും വിറ്റും പാത്തുനോടും കുടുംബത്തോടും സല്ലപിച്ചും മൂസയായി വേഷമിട്ടത് വിനോദ് കോവൂരായിരുന്നു. മീന്‍കാരനായി വേഷമിട്ട വിനോദ് കോവൂര്‍ ഇപ്പോഴിതാ ജീവിതത്തിലും അതേ റോള്‍ തന്നെ സ്വീകരിക്കുകയാണ്. എന്നാല്‍ ചെറിയ വ്യത്യാസമുണ്ട്. എം80 വണ്ടിയില്‍ കറങ്ങാന്‍ ഇനി മൂസയുണ്ടാവില്ല, പകരം കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്ത് നാല് പാട്ണര്‍മാരുമായി ചേര്‍ന്ന് മത്സ്യ സ്റ്റാള്‍ ഒരുക്കുകയാണ് താരം.

vinod

പുതിയ കടയുടെ ഉദ്ഘാടനം ഓണത്തിന് മുമ്പുണ്ടാകുമെന്നാണ് സൂചന. കൊവിഡ് കാരണം സിനിമയുമില്ല, സീരിയലില്ല. വിദേശ രാജ്യങ്ങളിലെ സ്റ്റേജ് ഷോയും നിന്നും ആര്‍ട്ടിസ്റ്റ് വിസ കിട്ടാന്‍ പ്രയാസം. ഇതോടെ അടുത്ത കൂട്ടുകാര്‍ ട്രോളിയതാണ് മൂസാക്കായിയെ പോലെ മീന്‍ കച്ചോടം തുടങ്ങാന്‍. ഇതോടെ താരം സീരിയസായി മീന്‍കച്ചോഠം ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Recommended Video

cmsvideo
ബീഹാറിയായ പായലിനെ മലയാളിയും അറിയണം | Payal Kumari Exclusive Interview | Oneindia Malayalam

മൂസക്കായി സീഫ്രഷ് എന്ന് പേരിട്ടിരിക്കുന്ന കടയില്‍ പുഴമീനുകളും കടല്‍ മത്സ്യവും ലഭ്യമാകും. റോഡരികിലെ കച്ചവടങ്ങള്‍ ഓരോന്നായി നിരോധിക്കുന്ന സാഹചര്യത്തില്‍ കടയ്ക്ക് ഇപ്പോള്‍ നല്ല സാധ്യതയാണുള്ളത്. പാട്ണര്‍മാരില്‍ രണ്ട് പേര്‍ ചാലിയത്ത് മത്സ്യബന്ധന ബോട്ടുള്ളവരാണ്. ഇത് നല്ല മത്സ്യം കിട്ടാന്‍ വഴിയൊരുക്കും. മറ്റ് രണ്ട് പേര്‍ ഐടി രംഗത്ത് നിന്നും തിരിച്ചടി നേരിട്ടവരാണ്. മുറിച്ച് വൃത്തിയാക്കി ഒന്നാം തരം പായ്ക്കറ്റില്‍ മസാല പുരട്ടിവച്ച മീന്‍ വീട്ടിലെത്തിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

കൊച്ചിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രമേശ് പിഷാരടിയും 14ഓളം മത്സ്യവിപണന ശാലകള്‍ തുറന്നിരുന്നു. ഇതിന്റെ ഉദ്ഘാടനത്തിന് പോയപ്പോള്‍ അതുപോലൊന്ന് കോഴിക്കോടും ആരംഭിക്കാന്‍ അവര്‍ പ്രേരിപ്പിച്ചിരുന്നു. ഉടന്‍ തന്നെ താരത്തിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധഭാഗത്ത് ഉയരും. മത്സ്യ സ്റ്റാള്‍ തുറന്നാലും കലാജീവിതം തുടരുമെന്ന് വിനോദ് കോവൂര്‍ പറയുന്നു. കൊവിഡ് കാലത്ത് ഒട്ടേറെ ഹ്രസ്വചിത്രങ്ങള്‍ സംവിദാനം യെ്തിരുന്നു. ഇപ്പോള്‍ ഇങ്ങനെ ഒരു കട അത്യാവശ്യമാണെന്ന് താരം പറയുന്നു.

ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു, ഡിസംബറോടെ വിപണിയില്‍; പ്രതീക്ഷയോടെ രാജ്യം..!!ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു, ഡിസംബറോടെ വിപണിയില്‍; പ്രതീക്ഷയോടെ രാജ്യം..!!

'കേരളത്തെ പടുത്തുയര്‍ത്താന്‍ ഈ ഓണക്കാലം നമ്മില്‍ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കട്ടെ''കേരളത്തെ പടുത്തുയര്‍ത്താന്‍ ഈ ഓണക്കാലം നമ്മില്‍ പ്രത്യാശയും ആത്മവിശ്വാസവും നിറയ്ക്കട്ടെ'

ഇന്ന് അത്തം ഒന്ന്; ചമയങ്ങളില്ലാതെ ഓണം; ജാഗ്രതയോടെ ഓണാഘോഷംഇന്ന് അത്തം ഒന്ന്; ചമയങ്ങളില്ലാതെ ഓണം; ജാഗ്രതയോടെ ഓണാഘോഷം

Kozhikode
English summary
Mazhavil Manorama's Marimayam Fame Vinod Kovoor Is Starting A Fish Stall In Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X