കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ്: മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം; മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

Google Oneindia Malayalam News

കോഴിക്കോട്: കൊറോണ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രി രണ്ട് ദിവസമായി ചികിത്സയിൽ കഴിഞ്ഞുവരികയാണ്. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടമല്ല. ഇതോടെയാണ് സ്കാനിംഗ് അടക്കുള്ള പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കാണിച്ച് പരിശോധനയ്ക്ക് ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.

മെയ് 2 മുഖ്യനെയടക്കം എടുത്ത് വെളിയിലിടും; അതുവരെ ജലീലും അള്ളിപ്പിടിച്ചു നിൽക്കട്ടെ: നജീബ് കാന്തപുരംമെയ് 2 മുഖ്യനെയടക്കം എടുത്ത് വെളിയിലിടും; അതുവരെ ജലീലും അള്ളിപ്പിടിച്ചു നിൽക്കട്ടെ: നജീബ് കാന്തപുരം

മുഖ്യമന്ത്രിക്കൊപ്പം മകളായ വീണ, ഭർത്താവ് മുഹമ്മദ് റിയാസ്, കൊച്ചുമകൻ ഇഷാൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് നേതൃത്വം നൽകുന്ന ഏഴംഗ സംഘത്തിന് കീഴിലാണ് ചികിത്സ.

 pinarayi-vijayan

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

കുടുംബത്തിലെ എല്ലാവർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും നിരീക്ഷണത്തിലാണ്. ഇവർ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് നടക്കുന്നതിനിടെയാണ് വീണയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈകിട്ട് പിപിഇ കിറ്റ് ധരിച്ചെത്തിയ വീണ വോട്ട് ചെയ്ത് മടങ്ങുകയായിരുന്നു.

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam

Kozhikode
English summary
Medical bullettin says CM Pinarayi Vijayan's health is stable after Coronavirus tests positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X