ഒറ്റയിരിപ്പില്‍ 50 ബിരിയാണിയും പൊറോട്ടയും തട്ടും; ഇത് കക്കോടിക്കാരുടെ സ്വന്തം ടാര്‍സന്‍ ഹുസൈന്‍
നിങ്ങള്‍ ഒറ്റയിരുപ്പിന് എത്ര ബിരിയാണി വരെ അകത്താക്കും, ഒന്നോ രണ്ടോ, ചിലപ്പോള്‍ ഒരു മൂന്ന് വരെ പോകുമായിരിക്കും, അല്ലേ, എന്നാല്‍ കക്കോടിക്കാരുടെ സ്വന്തം ഹുസൈനിക്കാക്ക് ഇത് 50 വരെ പോകും. ബിരിയാണി മാത്രമല്ല, അമ്പത് പൊറോട്ടയും ഒരു കു ല പഴവും മിനിറ്റുകള്‍ക്കുള്ളില്‍ ഹുസൈന്‍ കാലിയാക്കും. ഈ ഹുസൈനെ കക്കോടിക്കാരും ചേളന്നൂരുകാരും സ്‌നേഹത്തോടെ വിളിക്കുന്നത് ടാര്‍സന്‍ എന്നാണ്.

പുല്ലൂളൂര്‍ തട്ടാരപ്പറമ്പ് സ്വദേശിയായ ഹുസൈന്‍ ഏറെക്കാലം കക്കോടിയിലെ ചുമട്ട് തൊഴിലാളിയാണ്. പിന്നീട് ചീക്കിലോട്ടേക്ക് താമസം മാറ്റുകയായിരുന്നു. കഠിനമായി അധ്വാനിക്കുകയും പരിധിയില്ലാതെ ഭക്ഷണം കഴിക്കലുമാണ് ഹുസൈന്റെ ശീലം. ഇങ്ങനെ ഭക്ഷണം കഴിച്ചാല്‍ പൊണ്ണത്തടിയാവുമെന്നാണ് കരുതിയെങ്കില്‍ ഹുസൈന്‍ ഇപ്പോഴും സിക്‌സ് പാക്കാണ്.

മുപ്പത് വര്‍ഷം മുമ്പാണ് ഹുസൈന്‍ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്തു തുടങ്ങിയത്. കക്കോടിക്കാര്‍ എന്തുകൊണ്ടാണ് ഹുസൈനെ ടാര്‍സന്‍ എന്ന് വിളിക്കുന്നത് എന്നറിയാമോ, ഒരിക്കല്‍ പാലം കയറിയിറങ്ങി ചുറ്റിവളഞ്ഞ് ഒരു ചാക്ക് പഞ്ചസാര പൂവത്തൂരിലേക്ക് കൊണ്ടുപോകണം. പുഴക്കക്കരെയാണ് പഞ്ചസര കൊണ്ടു പോകേണ്ടത്. അന്ന് ഹുസൈന്‍ പഞ്ചസാര ചാക്ക് തലയില്‍ കയറ്റി പുഴയിലറങ്ങി നീന്തി.

ചാക്കിലെ ഒരു തരി പഞ്ചസാര പോലും അലിഞ്ഞില്ല. ഇതോടെയാണ് ഹുസൈന് കക്കോടിക്കാര്‍ ടാര്‍സന്‍ ഹുസൈന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയത്. ഹുസൈന്‍ കൈവണ്ടിയില്‍ ഭാരം കയറ്റി നാട് മുഴുവന്‍ ചുറ്റിനടക്കും. സൈക്കിള്‍ എത്താത്ത സ്ഥലത്തേക്ക് ഭാരം തലയിലെടുത്ത് ഓടിയെത്തും. ചെയ്യുന്ന എല്ലാ കാര്യത്തിലും ഹുസൈന് ഹുസൈന്റേതായ ഒരു ശൈലിയുണ്ടാകും.

ഭക്ഷണം എത്ര കഴിച്ചാലും അത് പത്തോ ഇരുപതോ മിനിറ്റിനുള്ളില്‍ കടലാസ് കത്തുന്ന പോലെ കത്തിപ്പോകുമെന്നാണ് ഹുസൈന്‍ പറയുന്നത്.
50 കിലോ ഭാരമുള്ള വെട്ടുകല്ല് ഒരു തീപ്പെട്ടി പോലെയാണ് ഹുസൈന്‍ എടുത്തുപൊക്കുക. സാധാരണ ആളുകള്‍ ഭാരം എടുക്കുന്ന രീതിയല്ല. വിരലില്‍ കോര്‍ത്ത് അരഭാഗത്തോട് ചേര്‍ത്തു നിര്‍ത്തിയാണ് ഇദ്ദഹം വെട്ടുകല്ല് കടത്തുന്നത്.

എന്നാല്‍ ഹോട്ടല്‍ ഭക്ഷണത്തിനും മറ്റ് സാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചതോടെ ഹുസൈവന്‍ ഇപ്പോള്‍ പെട്ടിരിക്കുകയാണ്. അധ്വാനിച്ച് കിട്ടുന്ന പണം ഭക്ഷണം കഴിക്കാന്‍ തികയുന്നില്ലെന്നാണ് ഹുസൈന്‍ പറയുന്നത്. പലപ്പോഴും നോമ്പു നോറ്റതുപോലെയാണ് തന്റെ അവസ്ഥയെന്ന് ഹുസൈന്‍ പറയുന്നുയ. അവലും പഞ്ചസാരയും ചേര്‍ത്തുകുഴച്ച് പത്ത് കിലോയോളം കഴിക്കും. ആപ്പിളും മുന്തിരിയുമെല്ലാം കിലോ കണക്കിനാണ് കഴിക്കുക. മുന്‍ കാലങ്ങളില്‍ തീറ്റമത്സരങ്ങളിലെ താരമായിരുന്നു ഇദ്ദേഹം. തൃശൂര്‍ വൈലത്തൂരില്‍ പോയി തീറ്ററപ്പായിയോടുവരെ മത്സരിച്ചിട്ടുണ്ട്.












Click it and Unblock the Notifications