കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് കടപ്പുറത്ത് മെഗാ ശുചീകരണം; നാലുമണിക്കൂര്‍ കൊണ്ട് ശേഖരിച്ചത് 2500 ചാക്ക് അജൈവമാലിന്യം

  • By Desk
Google Oneindia Malayalam News

കോഴിക്കോട് : കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ 22.6 കിലോമീറ്റര്‍ വരുന്ന കടല്‍ തീരത്ത് നടത്തിയ മെഗാ ശുചീകരണത്തില്‍ നീക്കിയത് ലോഡുകണക്കിന് മാലിന്യം. വിദ്യാര്‍ഥികളടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകരും കോര്‍പറേഷന്‍ തൊഴിലാളികളും ജനപ്രതിനിധികളുമെല്ലാം ചേര്‍ന്നു ഞായറാഴ്ച നടത്തിയ ജനകീയ ശുചീകരണത്തില്‍ 2500 ചാക്ക് അജൈവമാലിന്യമാണ് ശേഖരിച്ച് പുനചംക്രമണത്തിനയച്ചത്.

<strong>കോഴിക്കോട് അഗ്നിരക്ഷാസേനയുടെ മിന്നല്‍ പരിശോധന; കെട്ടിടങ്ങളില്‍ വ്യാപക സുരക്ഷാവീഴ്ചകള്‍, സുരക്ഷാ വീഴ്ച സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു!</strong>കോഴിക്കോട് അഗ്നിരക്ഷാസേനയുടെ മിന്നല്‍ പരിശോധന; കെട്ടിടങ്ങളില്‍ വ്യാപക സുരക്ഷാവീഴ്ചകള്‍, സുരക്ഷാ വീഴ്ച സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു!

പഌസ്റ്റിക് കവര്‍, പഌസ്റ്റിക് ബോട്ടിലുകള്‍, കുപ്പികള്‍, തെര്‍മോകോള്‍, ഇരുമ്പ് പാത്രങ്ങള്‍, ചെരുപ്പ്, തുണി എന്നിങ്ങനെ എട്ട് തരങ്ങളായി തിരിച്ചാണ് അജൈവമാലിന്യം ശേഖരിച്ചത്. ജൈവമാലിന്യങ്ങള്‍ തീരത്തു തന്നെ കുഴിയെടുത്തു മൂടി. രാവിലെ ആറുമണിക്കു തുടങ്ങിയ ശുചീകരണ പ്രവര്‍ത്തനം പത്ത് മണിക്ക് അവസാനിപ്പിച്ചു. വിവിധ ഭാഗങ്ങളായി തിരിച്ചായിരുന്നു ശുചീകരണം.

Kozhikode cleaning

ആവശ്യമായ ഉപകരണങ്ങള്‍ കോര്‍പറേഷന്‍ നല്‍കി. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ്‌സ് അസോസിയേഷന്റെ വകയായി ഭക്ഷണവിതരണമുണ്ടായിരുന്നു. 22.5 കി.മീറ്ററില്‍ ഏകദേശം 75 ശതമാനം പ്രവര്‍ത്തനവും പൂര്‍ത്തിയാക്കി. ആറ് സ്ഥലങ്ങളില്‍ ബീച്ചിനോട് ചേര്‍ന്ന് വലിയ കൂനകളായി അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ബാക്കിയുണ്ട്.

ഇവ വരും ദിവസങ്ങളില്‍ യന്ത്രസഹായത്താല്‍ നീക്കം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. റംസാനു ശേഷം അടുത്തഘട്ടം ശുചീകരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. കോഴിക്കോട് ബീച്ച് പരിസരത്ത് നടന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ ബാബുരാജ്, സെക്രട്ടറി ബിനു ഫ്രാന്‍സിസ്, അഡീഷണല്‍ സെക്രട്ടറി ഡി.സാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Kozhikode
English summary
Mega cleaning at Kozhikode beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X