ഒഞ്ചിയത്ത് ആര്‍എംപിയില്‍ ചേര്‍ന്ന് സിപിഎം, സിപിഐ പ്രവര്‍ത്തകര്‍, പാർട്ടി മുന്നോട്ടെന്ന് കെകെ രമ
കോഴിക്കോട്: വടകര ഒഞ്ചിയത്ത് ആര്‍എംപിയില്‍ ചേര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍. സിപിഎമ്മില്‍ നിന്ന് കൂടാതെ സിപിഐ, എല്‍ജെഡി എന്നീ പാര്‍ട്ടികളില്‍ നിന്നുമാണ് പ്രവര്‍ത്തകര്‍ ആര്‍എംപിയിലേക്ക് എത്തിയത്. കെകെ രമ, കെ വേണു അടക്കമുളള ആര്‍എംപി നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രവര്‍ത്തകരെ ചെങ്കൊടി കൈമാറി സ്വീകരിച്ചു. പാര്‍ട്ടി മുന്നോട്ട് കുതിക്കുക തന്നെയാണെന്ന് കെകെ രമ എംഎല്‍എ പ്രതികരിച്ചു.
കെകെ രമ എംഎൽഎയുടെ കുറിപ്പ് വായിക്കാം: '' 2008 ൽ ടി.പി.ചന്ദ്രശേഖരനും സഖാക്കളും സിപിഎം വിട്ട് പുതിയൊരു വഴി തെരഞ്ഞെടുത്തപ്പോൾ പാർട്ടി നേതൃത്വം ആ മുന്നേറ്റത്തിന് കുറിച്ച ആയുസ്സ് 6 മാസമായിരുന്നു. കളിയാംവെള്ളിപ്പാലത്തിനും കൈനാട്ടിക്കുമിടയിലെ പ്രാദേശിക പ്രശ്നം മാത്രമാണതെന്നും സിപിഎം പോലൊരു പ്രസ്ഥാനത്തിന് ഇതൊന്നുമൊരു പ്രശ്നമല്ലെന്നും പറഞ്ഞു നടന്നവർ പക്ഷേ, ആ നീക്കത്തോടുള്ള പ്രതികാരം കുറിച്ചത് 2012 മെയ് 4 ന് രാത്രിയിൽ ചന്ദ്രശേഖരനെ തന്നെ അവസാനിപ്പിച്ചു കൊണ്ടായിരുന്നു. ചന്ദ്രശേഖരൻ ഇല്ലാതാവുന്നതോടെ ഈ പ്രസ്ഥാനത്തിന് അന്ത്യമാവുമെന്ന അവരുടെ കണക്കു കൂട്ടലുകൾ പിഴച്ചു പോയി.

ദേശീയ തലത്തിൽ വിവിധ ഇടതു ഗ്രൂപ്പുകളുടെ ഏകോപനത്തിലേക്കും ആർ.എം.പി.ഐ എന്ന ദേശീയ പാർട്ടിയുടെ രൂപീകരണത്തിലേക്കും സഖാവ് എൻ. വേണുവിന്റെയും സഖാക്കളുടെയും നേതൃത്വത്തിൽ പാർട്ടി വളർന്നു. ദില്ലിയിൽ നടന്ന കർഷക സമരത്തിലടക്കം ഏറ്റവും സജീവ പങ്കാളിത്തത്തോടെ നിലയുറപ്പിക്കാൻ ആർ.എം.പി.ഐ പഞ്ചാബ് ഘടകത്തിലെ സഖാക്കൾക്ക് സാധിച്ചു. ഒട്ടും എളുപ്പമായിരുന്നില്ല , രൂപീകൃത കാലം തൊട്ടുള്ള ആർ.എം.പി.ഐ യുടെ നിലനില്പും വളർച്ചയും. കൊലയും കൊലപാതക ശ്രമങ്ങളുമടക്കമുള്ള ഹീനമായ കടന്നാക്രമണങ്ങളൊന്നും ഈ നാട് മറന്നിട്ടില്ല. പക്ഷേ വാളുകള വാക്കുകൾ കൊണ്ട്, ആയുധങ്ങളെ ആശയം കൊണ്ട് എതിരിട്ട് ചന്ദ്രശേഖരന്റെ പ്രസ്ഥാനം അതിന്റെ ചെങ്കൊടി ഒഞ്ചിയത്തിന്റെ മണ്ണിൽ കൂടുതൽ ഉയരത്തിൽ നാട്ടിക്കൊണ്ടേയിരുന്നു.
സഖാക്കൾ തമ്മിലുള്ള വിശ്വാസമല്ലാതെ, സ്നേഹവും കരുതലുമല്ലാതെ, രക്തസാക്ഷിത്വത്തോടുള്ള കലവറയില്ലാത്ത കൂറല്ലാതെ മറ്റൊന്നും ഈ പ്രസ്ഥാനത്തിൽ പങ്കിടാനില്ലായിരുന്നു. വ്യക്തിപരവും സാമൂഹികവുമായ കടന്നാക്രമണങ്ങളും ഉപരോധങ്ങളും ഒറ്റപ്പെടുത്തലുമടക്കമുള്ള സഹനങ്ങളുടെ സാഹോദര്യമല്ലാതെ മറ്റൊന്നുമില്ലായിരുന്നു കൈമുതൽ. മറുഭാഗത്തോ പണത്തിന്റെ, അധികാരത്തിന്റെ, വഴികൾ പ്രലോഭനമായി, ഭീഷണിയായി എക്കാലവും തുറന്നു കിടന്നു.
എന്നിട്ടും ജനാധിപത്യ സാധ്യതകളുപയോഗിച്ചു കൊണ്ട് തെരെഞ്ഞെടുപ്പിൽ കനത്ത പരാജയങ്ങൾ നൽകി കടന്നാക്രമണങ്ങളോടും പ്രലോഭനങ്ങളോടും ഈ നാട് കണക്കു തീർത്തു. ഇന്ന് നമ്മളെ സംബന്ധിച്ച് ഏറെ ആഹ്ലാദവും ആവേശവും ഉള്ള ഒരു ദിനമാണ്. ഒഞ്ചിയം എരിയയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് CPM,CPI,LJD അടക്കമുള്ള വ്യവസ്ഥാപിത പാർട്ടികളിൽ നിന്നും മനം മടുത്ത നിരവധി പ്രവർത്തകരും കുടുംബങ്ങളും ആർ.എം.പി.ഐ യുടെ ചെങ്കൊടിത്തണലിലേക്ക് കടന്നു വന്നിരിക്കുന്നു. പ്രിയപ്പെട്ട സഖാക്കളേ, നാം മുന്നോട്ട് കുതിക്കുക തന്നെയാണ്. പുതുതായി പാർട്ടിയിലേക്ക് കടന്നുവന്ന മുഴുവൻ സഖാക്കളെയും ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു''.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications