Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൂരമായ പീഡനത്തിനിരയായി: പ്രതികൾ മദ്യപിച്ചിരുന്നുവെന്ന് പെൺകുട്ടി, ബൈക്കിൽ പോകുന്ന ദൃശ്യങ്ങൾ പോലീസിന്

ചേവായൂർ: കോഴിക്കോട് ചേവായൂരിൽ മാനസിക വൈകല്യമുള്ള യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് പേർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചതെന്നും തന്നെ അതിക്രമത്തിനിരയായവരെ കണ്ടാൽ തിരിച്ചറിയാമെന്ന് പെൺകുട്ടി പറയുന്നു. താൻ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നാണ് പെൺകുട്ടിയെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതികളായ ഗോപീഷ്, മുഹമ്മദ് ഷമീർ എന്നിവരെ പിടികൂടിയിട്ടുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന ഇന്ദീഷ് ഒളിവിലാണ്.

അമ്മയുമായി വഴക്കിട്ട പെൺകുട്ടി ഞായറാഴ്ച നാല് മണിയോടെയാണ് വീട് വിട്ടിറങ്ങുന്നത്. കുളിക്കുന്നതിന്റെ പേരിൽ അമ്മയുമായി പിണങ്ങിയിറങ്ങിയ പെൺകുട്ടി ചേവായൂരിലെത്തുകയായിരുന്നു. റോഡരികിൽ നിൽക്കുകയായിരുന്ന ഇവർ ആരുടെയോ സഹായത്തിൽ മെഡിക്കൽ കോളേജിന് സമീപം എത്തിച്ചു നൽകുകയായിരുന്നു. പെൺകുട്ടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇവിടേക്ക് എത്തിച്ചിട്ടുള്ളത്. പിന്നീട് വീട്ടിലേക്ക് മടങ്ങിപ്പോകാൻ കഴിയാതെ യുവതിയെ ബൈക്കിലെത്തിയ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ വാഹനങ്ങൾക്ക് കൈകാണിച്ചുവെന്നും നിർത്തിയില്ലെന്നും പെൺകുട്ടി പറയുന്നു.

rape-1622356286-

പ്രതികൾ പെൺകുട്ടിയെ മുണ്ടയ്ക്കൽ താഴം ബസ് സ്റ്റോപ്പിന് സമീപത്തേക്ക് കൊണ്ട പോയ ശേഷമാണ് പീഡിപ്പിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് പെൺകുട്ടിയ കയറ്റിയ ശേഷം ഗോപീഷ്, ഇന്ദീഷ് എന്നിവർ ചേർന്ന് പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തായ മുഹമ്മദ് ഷമീറിനെയും വിളിച്ചുവരുത്തി. പ്രതികൾ മദ്യപിച്ചിരുന്നതായും പെൺകുട്ടി പറയുന്നു. ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം ബസിനകത്ത് വെച്ചും പുറത്തുവെച്ചും വീണ്ടും അതിക്രമത്തിന് ഇരയായെന്നും പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തിയിരുന്നു.

ഇതിന് ശേഷം കുന്നമംഗലത്തുള്ള പെൺകുട്ടിയുടെ വീടിന് സമീപത്ത് ഇറക്കി വിട്ട പ്രതികൾ പണവും നൽകിയിരുന്നു. പെൺകുട്ടിയെ അവശനിലയിൽ കണ്ട ഓട്ടോ ഡ്രൈവറാണ് വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് അമ്മ കുട്ടിയെ ചോദ്യം ചെയ്യുന്നത്. പണത്തെക്കുറിച്ചും ചോദിച്ചപ്പോഴാണ് ലൈംഗിക അതിക്രമത്തിനിരയായ വിവരം അറിയുന്നത്. അതേ സമയം പെൺകുട്ടിയെ ബൈക്കിലിരുത്തി പ്രതികൾ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടി പരാതി നൽകിയതോടെ പോലീസ് സിസിടിവികൾ പരിശോധിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+