എംഇഎസില്‍ വിവാദം കൊഴുക്കുന്നു; ഫസല്‍ ഗഫൂര്‍ രാജിവയ്ക്കണമെന്ന് ആവശ്യം, വിശദീകരണം ഇങ്ങനെ
കോഴിക്കോട്: എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെ സംഘടനയില്‍ പ്രതിഷേധം ശക്തമാകുന്നു. അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത സാഹചര്യത്തില്‍ ഫസല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി പിഒജെ ലബ്ബയും രാജിവയ്ക്കണമെന്ന് സംസ്ഥാന സെക്രട്ടറി എന്‍എം മുജീബ് റഹ്മാന് ആവശ്യപ്പെട്ടു. എഇഎസിന്റെ സംഘടനാ കാര്യങ്ങളില്‍ ജനാധിപത്യം കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തനിക്കെതിരെ പരാതി നല്കിയ വ്യക്തി സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയ ആളാണ് എന്ന് ഫസല്‍ ഗഫൂര്‍ പറയുന്നു. രാജി ആവശ്യം കൂടി ഉയര്‍ന്ന സാഹചര്യത്തില്‍ ഫസല്‍ ഗഫൂര്‍ ഉടന്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

എംഇഎസിന്റെ ഫണ്ടില്‍ നിന്ന് കോടികള്‍ സ്വകാര്യ ആവശ്യത്തിന് വകമാറ്റി എന്നാണ് ഫസല്‍ ഗഫൂറിനെതിരായ പരാതി. വഞ്ചനാകുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എംഇഎസ് കമ്മിറ്റി അംഗം കൂടിയായ എന്‍കെ നവാസ് ആണ് പരാതിക്കാരന്. നടക്കാവ് പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചു.
2011, 2012 വര്‍ഷങ്ങളിലാണ് കേസിന് ആസ്പദമായ ഇടപാട് നടന്നത്. എംഇഎസിന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കോടികള്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു എന്നാണ് പരാതി. മൂന്ന് കോടിയിലധികം രൂപയാണ് വക മാറ്റിയത് എന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ എന്‍കെ നവാസ് നടക്കാവ് പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഒന്നാം പ്രതി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറാണ്. രണ്ടാം പ്രതി എംഇഎസ് ജനറല്‍ സെക്രട്ടറി പിഒജെ ലബ്ബയാണ്. രണ്ടുപേരും രാജിവയ്ക്കണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം. പരാതിക്കാരന്റെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷമായിരിക്കും മറ്റുള്ളവരെ പ്രതി ചേര്‍ക്കണമോ എന്ന കാര്യം പരിഗണിക്കുക.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications