കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാട്ടിലേക്ക് മടങ്ങണം: പാറക്കടവിൽ തൊഴിലാളികൾ തെരുവിൽ, അനുനയിപ്പിക്കാനെത്തിയ പോലീസിന് നേരെ അക്രമം!!

Google Oneindia Malayalam News

കോഴിക്കോട്: പ്രതിഷേധവുമായി റോഡിലിറങ്ങിയ അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ചു. സ്വദേശത്തേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി പാറക്കടവിൽ താമിക്കുന്ന നൂറോം ബിഹാർ സ്വദേശികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇതോടെ സ്ഥലത്തെത്തിയ പേരാമ്പ്ര പോലീസ് ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിനിടെയാണ് സംഘർഷം ഉടലെടുത്തത്. ഇതോടെ ഇവർ നാട്ടുകാരേയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു.

യോഗിയെ എടുത്ത് കുടഞ്ഞ് ഹേമന്ത് സോറൻ: ഒടുവിൽ വഴങ്ങി യുപി സർക്കാർയോഗിയെ എടുത്ത് കുടഞ്ഞ് ഹേമന്ത് സോറൻ: ഒടുവിൽ വഴങ്ങി യുപി സർക്കാർ

നിലവിലെ സാഹചര്യത്തിൽ മെയ് 20 മാത്രേ ബിഹാറിലേക്ക് ട്രെയിൻ സർവീസ് ഉള്ളൂ എന്ന് ഇവരോട് പറഞ്ഞെങ്കിലും ഇതൊന്നും കേൾക്കാൻ ഇവർ തയ്യാറല്ലായിരുന്നു. ജാർഖണ്ഡിൽ നിന്നും ഒഡിഷയിൽ നിന്നുമുള്ളവർ മടങ്ങിപ്പോയെന്നും തങ്ങൾക്കും മടങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രതിഷേധം തുടരുകയായിരുന്നു. ഇതോടെ ഒരാൾ 7000 വീതമെടുത്ത് 40 പേർക്ക് ഒരു തയ്യാറാക്കി നൽകാമെന്നായി പോലീസ് ഉദ്യോഗസ്ഥർ. എന്നാൽ തങ്ങളുടെ കയ്യിൽ പണമില്ലെന്ന് പറഞ്ഞ ഇവർ ഇതിനും തയ്യാറായില്ല. ഇതോടെ സ്വദേശത്തേക്ക് കാൽനടയായി മടങ്ങിപ്പോകുമെന്ന നിലപാടിലായി തൊഴിലാളികൾ. ഇത് അനുവദിക്കില്ലെന്ന് പോലീസും അറിയിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.

 12-kozhicode-ma

സംഘർഷത്തിൽ പോലീസിൽ ഇടപെട്ടതോടെയാണ് തൊഴിലാളികളിൽ ചിലർ എസ്ഐയുടെ ലാത്തിക്ക് പിടിച്ച് കയ്യേറ്റം ചെയ്തത്. ഇതോടെ പോലീസും നാട്ടുകാരും ചേർന്ന് അതിഥി തൊഴിലാളികളെ വിരട്ടിയോടിച്ചു. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ പിടിയിലായെന്നും റിപ്പോർട്ടുകളുണ്ട്.

Kozhikode
English summary
Migrant labours attacks police in Parakkadavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X