ക്ഷീര കര്‍ഷകര്‍ക്ക് മെഗാ വിഷുക്കൈനീട്ടവുമായി മില്‍മ, അധിക പാല് വിലയായി 14.8 കോടി നല്‍കും
കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ഇക്കുറി മലബാര്‍ മില്‍മയുടെ മെഗാ വിഷുക്കൈനീട്ടം. മലബാറിലെ 1200 ക്ഷീര സംഘങ്ങളിലായി പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല് വിലയായി 14.8 കോടി രൂപയാണ് ഇക്കുറി വിഷുക്കൈനീട്ടമായി മലബാര്‍ മില്‍മ നല്‍കുന്നത്. മാര്‍ച്ച് മാസം കര്‍ഷകര്‍ നല്കിയ പാലിന് അധിക വിലയായി ഈ തുക നല്‍കും. മലബാര്‍ മില്‍മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക വിഷുക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്നതെന്ന് മില്‍മ ചെയര്മാന് കെ.എസ്. മണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡിനെ അതിജീവിച്ച് നാട് വീണ്ടും സജീവമാകുന്ന ഈ വേളയില്‍ മില്‍മ നല്കുന്ന സഹായം ക്ഷീരകര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാകും. ഇന്ന് രാജ്യത്ത്് കര്‍ഷകര്‍ക്ക് ഏറ്റവും ഉയര്‍ന്ന പാല് വില നല്കുന്ന സംസ്ഥാനമാണ് കേരളമെന്നും ചെയര്മാന് പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് പാല് സംഭരിച്ച് അത് നമ്മുടെ വിപണിയില്‍ എത്തിക്കുന്ന സ്വകാര്യ സംരഭര്‍ ഇന്ന് ഏറെയുണ്ട്.
കൂടുതല്‍ കമ്മീഷന് നല്കി ഇവര്‍ കച്ചവടക്കാരെ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിപ്പിക്കാനായി പ്രേരിപ്പിക്കുന്നു. പാലിന്റെ ഗുണമേന്മയും ജനങ്ങളിലെ വിശ്വാസവും വ്യാപാരികളുടെ പിന്തുണയും കാരണം മില്‍മയ്ക്ക് ഈ വെല്ലുവിളികളെ അതിജീവിക്കാനാവുന്നു.കോവിഡ് പ്രതിസന്ധി കാലത്ത് പാല് വിപണിയില്‍ ഉണ്ടായ മാന്ദ്യം കാരണം ഏറ്റവും കടുത്ത വെല്ലുവിളി നേരിട്ട രാജ്യത്തെ തന്നെ ഏക മില്‍ക്ക് യൂണിയനാണ് മലബാര്‍ മേഖലാ യൂണിയന്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മൂന്നു കോടിയോളം ലിറ്റര്‍ പാല് വലിയ നഷ്ടം സഹിച്ച് പാല്‍പ്പൊടിയാക്കി മാറ്റേണ്ടി വന്നു മലബാര്‍ യൂണിയന്. ഈയിനത്തില്‍ മാത്രം 50 കോടിയോളം രൂപ നഷ്ടമായി.
ഈ പ്രതിസന്ധിയിലും കര്‍ഷകരില്‍ നിന്ന് ഒരു ദിവസം പോലും പാല് എടുക്കാതിരുന്നിട്ടില്ല. എടുക്കുന്ന പാലിന്റെ വില ഓരോ പത്ത് ദിവസം കൂടുമ്പോഴും കൃത്യമായി നല്‍കുകയും ചെയ്തു. കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളിലും മുടക്കം വരുത്തിയില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇന്‍ഷൂറന്‍സ് സ്കീമുകള്‍, സബ്സിഡികള്‍, വെറ്ററിനറി സഹായം, തീറ്റവസ്തുക്കളുടെ വിലക്കയറ്റത്തെ നേരിടാന്‍ ബദല്‍ സംവിധാനങ്ങള്‍, ബിഎംസി പ്രവര്‍ത്തനങ്ങള്‍, അധിക പാല്‍വില നല്കല് എന്നിവ മുടങ്ങാതെ തുടരുന്നു.
മില്‍മ ജീവനക്കാര്‍, സംഘം ജീവനക്കാര്‍, മില്‍മ ഏജന്റുമാര്‍, ആര്.ഡി ഡീലര്‍മാര്‍, വാഹന തൊഴിലാളികള്‍ തുടങ്ങി മില്‍മയുമായി സഹകരിക്കുന്ന സകലരുടെയും കൂട്ടായ പ്രവര്‍ത്തനവും കേരള സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുമാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചു നില്‍ക്കാനും തുടര്‍ന്ന് മുന്നേറാനും മില്‍മക്ക് കരുത്തായത്. നിലവില്‍ 100 കോടിയോളം രൂപ പ്രതിമാസം മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് പാല്‍വിലയായി നല്‍കുന്നുണ്ട്.
കോവിഡ് കാലത്ത് മാര്‍ക്കറ്റിംഗ് രംഗത്ത് കൊണ്ടുവന്ന വിപ്ലവകരമായ വിപണി വൈവിധ്യവത്ക്കരണം മില്‍മയ്ക്ക് കരുത്തായിട്ടുണ്ട്. കോവിഡ് ഭീതി മാറി വിപണി ഉണര്‍ന്നതോടെ പുതിയ ഉത്പ്പന്നങ്ങള്‍ വിപണിയിലേക്കെത്തിച്ചും നിലവിലുള്ള ഉത്പ്പന്നങ്ങളുടെ ലഭ്യത മാര്‍ക്കറ്റില്‍ വര്‍ധിപ്പിച്ചും കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് മില്‍മ. ഇതിന്റെ ഭാഗമായി ചക്കപ്പായസം മിക്സ്, ബട്ടര്‍ റസ്ക് എന്നിവ ഇന്ന് വിപണിയിലിറക്കുകയാണ്. റെഡി റ്റു ഈറ്റ് രൂപത്തിലുള്ള പനീര്‍ ബട്ടര്‍ മസാല ട്രയല്‍ മാര്‍ക്കറ്റിംഗ് തുടങ്ങി. വൈകാതെ ഈ ഉത്പ്പന്നവും വിപണിയില്‍ എത്തുമെന്നും കെ.എസ്. മണി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മലബാര്‍ മില്‍മ മാനെജിംഗ് ഡയറക്ടര്‍ ഡോ. പി.മുരളി, ജനറല്‍ മാനെജര്‍മാരായ കെ.സി. ജെയിസ്, എന്‍.കെ. പ്രേംലാല്‍, എം.ആര്.ഡി.എഫ് സിഇഒ ജോര്‍ജ്ജ് കുട്ടി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications