'ജീവിതം മടുത്തു, ഞാൻ പോകുന്നു'; കോഴിക്കോട് മിമിക്രി കലാകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: മിമിക്രി കലാകാരൻ ജീവനൊടുക്കിയ നിലയിൽ. മിമിക്രി - ഹാസ്യ കലാ നാടക വേദികളിൽ സജീവമായിരുന്ന വളയം സ്വദേശി പിള്ളാട്ട് സി പി ഷാജി ( 41)യെ ആണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്പിലെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വളയം ടൗണിൽ ഓട്ടോറിക്ഷാ ഡ്രൈവറായും ഷാജി ജോലി ചെയ്ത് വരികയായിരുന്നു..

ജീവിതം മടുത്തു എന്ന് എഴുതിവെച്ച ശേഷമാണ് ഷാജി ജീവനൊടുക്കിയത്. താൻ തന്റെ വഴിയെ പോകുന്നുവെന്നും കത്തിൽ ഷാജി പറഞ്ഞിരുന്നു. വീട്ടിന്റെ ഉമ്മറത്ത് നിന്നാണ് കത്ത് ലഭിച്ചത്. വളയം പോലീസ് സംഭവ സ്ഥലത്ത് എത്തി ഇൻക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. അച്ഛൻ പരേതനായ കേളപ്പൻ, അമ്മ ജാനു.












Click it and Unblock the Notifications