കൂടരഞ്ഞി കൂമ്പാറയില്‍ ഇറച്ചി കോഴികളുമായി വന്ന മിനി ലോറി അപകടത്തില്‍ പെട്ടു
കോഴിക്കോട്; കൂടരഞ്ഞി പഞ്ചായത്തിലെ കുമ്പാറയില്‍ മിനി ലോറി നിയന്ത്രണം വിട്ട് അപകടം. പുലർച്ചെ നാലുമണിയോടെ കക്കാടംപൊയിൽ നിന്ന് കോഴികളുമായി വന്ന മിനിലോറി ആണ് നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി ഇടിച്ചു മറഞ്ഞത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും കടയ്ക്ക് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷകളും തകർത്താണ് മിനി ലോറി കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറേയും ക്ലീനറേയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ലോറയില്‍ ഉണ്ടായിരുന്നു അഞ്ഞൂറിലേറെ കോഴികൾ ചത്തു.

പുലര്‍ച്ചെ ആളൊഴിഞ്ഞ സമയം ആയതിനാലാണ് വലിയ അപകടം ഒഴിവായത്. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും സാരമായ പരിക്ക് മാത്രമാണ് പറ്റിയത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. തിരുവമ്പാടി പൊലീസിന്‍റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ ചത്തകോഴികളെ സംസ്കരിക്കാനും റോഡ് വൃത്തിയാക്കാനുമുള്ള നടപടികള്‍ സ്വീകരിച്ചു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തകര്‍ന്ന വൈദ്യുപോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു. അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Recommended Video



Click it and Unblock the Notifications