കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പണിമുടക്കുമായി അന്തര്‍ സംസ്ഥാന ബസ് ഓപ്പറേറ്റര്‍മാര്‍: പേടിക്കില്ലെന്ന് ഗതാഗതമന്ത്രി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അന്തര്‍സംസ്ഥാന ബസുകളില്‍ മോട്ടോര്‍വാഹനവകുപ്പ് നടത്തുന്ന പരിശോധനയില്‍ പ്രതിഷേധിച്ച് ബസുകളുടെ പണിമുടക്ക്. മലബാര്‍ മേഖലയിലെ ബസ് ഓപ്പറേറ്റര്‍മാരാണ് മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. ഇതോടെ ബംഗളൂരുവിലേക്കുള്ള നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. കാസര്‍ഗോഡ് മുതല്‍ മലപ്പുറം വരെയുള്ള ഭാഗത്തെ അമ്പതോളം ബസുകളാണ് സര്‍വീസ് നിര്‍ത്തി പ്രതിഷേധിച്ചത്. കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍വാഹന വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിലുള്ള പരിശോധനായജ്ഞത്തില്‍ നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. മലബാര്‍ മേഖലയില്‍ മാത്രം അഞ്ചുദിവസത്തിനിടെ അരലക്ഷത്തോളം രൂപ പിഴയായി ഈടാക്കി.

രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ ബിജെപി! കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർണായക നീക്കംരാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ ബിജെപി! കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർണായക നീക്കം

നിയമപരമല്ലാതെ സര്‍വീസ് നടത്തിയ ബസുകള്‍ക്കും ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അനാവശ്യമായി പിഴ ഈടാക്കുകയാണ് അധികൃതരെന്ന പരാതിയാണ് ബസുടമകള്‍ ഉന്നയിക്കുന്നത്. ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നാണ് ഓപ്പറേറ്റര്‍മാരുടെ സംഘടന പറയുന്നത്.

ak-saseendran-30

അതേസമയം ഒരു വിഭാഗം ബസ് ഓപ്പറേറ്റര്‍മാര്‍ നടത്തുന്ന പണിമുടക്ക് കണ്ട് പരിശോധനകളില്‍ നിന്നു പിന്മാറില്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. യാത്രാക്ലേശം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ 16 ബസുകള്‍ അധികമായി സര്‍വീസ് നടത്തും. ആവശ്യമെങ്കില്‍ സ്‌കാനിയ ബസുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിരത്തിലിറക്കുമെന്നും മന്ത്രി പറഞ്ഞു.

Kozhikode
English summary
Minister AK Saseendran minister about bus operators strike in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X