എല്ലാ താലൂക്കുകളിലും ജോയിന്റ് ആര്‍ടിഒ ഓഫീസുകള്‍ ആരംഭിക്കുമെന്ന്: മന്ത്രി എകെ ശശീന്ദ്രന്
കൊയിലാണ്ടി: എല്ലാ താലൂക്കുകളിലും ജോയിന്റ് ആര്‍ടിഒ ഓഫീസ് സ്ഥാപിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. കൊയിലാണ്ടി സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് പുതിയതായി അനുവദിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ഡ്രീം മാളില്‍ രണ്ടാം നിലയിലാണ് പുതിയ ഓഫീസ് സജ്ജമാക്കിയത്. വൃത്തിയും സൗകര്യവുമുള്ള ഓഫീസുകള്‍ ഉണ്ടാവണമെന്നും ഇതിന്റെ ഭാഗമായാണ് പഴയ ഓഫീസുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ റോഡ് സുരക്ഷയുമായും ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലാദ്യമായി സേഫ് കേരള പദ്ധതിക്ക് കേരളം രൂപം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളെ ജില്ലാ കേന്ദ്രത്തിലെയും സംസ്ഥാന തലത്തെയും കണ്ട്രോള് റൂമുമായി ബന്ധപ്പെടുത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ഇതിന്റെ ആദ്യ ബാച്ചിനുള്ള ട്രെയിനിംഗ് കഴിഞ്ഞ അഞ്ചാം തീയ്യതി പൂര്‍ത്തിയാക്കുകയും രണ്ടാം ബാച്ചിന്റെ ട്രെയിനിംഗ് ആരംഭിക്കുകയും ചെയ്തു. കൊയിലാണ്ടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കെ ദാസന് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് അഡ്വ. കെ സത്യന്, മുന്‍ എംഎല്‍എ പി. വിശ്വന് മാസ്റ്റര്‍, കൊയിലാണ്ടി സി.ഐ കെ ഉണ്ണികൃഷ്ണന്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഡോ. പി എം മുഹമ്മദ് നജീബ് സ്വാഗതവും വടകര ആര്.ടി.ഒ വി.വി മധുസൂദനന് നന്ദിയും പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications