കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാവേരി ട്രിബ്യൂണല്‍ വിധി: കോഴിക്കോടിന്റെ കാര്യം ആശങ്കാജനകമെന്ന് മന്ത്രി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കാവേരി ട്രിബ്യൂണല്‍ വിധിപ്രകാരം ബാണാസുര സാഗറിലേക്കും കുറ്റ്യാടി പദ്ധതിയിലേക്കും ലഭിക്കുന്ന ജലത്തിന്റെ അളവില്‍ വലിയ കുറവുണ്ടാകുന്നത് ആശങ്കാജനകമാണെന്നും കോഴിക്കോട് ജില്ലയെ ഇത് ബാധിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ട്രിബ്യൂണല്‍ വിധി പ്രകാരം 0.84 ടി.എം.സി ജലമാണ് നമുക്ക് ഇനി ലഭിക്കുക. നേരത്തെ ഇത് എട്ട് ടി.എം.സി ആയിരുന്നു. മലമ്പുഴ അണക്കെട്ടില്‍ ആകെയുള്ള വെള്ളം 7.5 ടി.എം.സിയാണെന്ന് അറിയുമ്പോഴാണ് കുറവ് വരുന്ന വെള്ളത്തിന്റെ വ്യാപ്തി മനസ്സിലാകുകയെന്ന് മന്ത്രി പറഞ്ഞു.

2002 ലെ ദേശീയ ജല നയ പ്രകാരം ജല വിതരണത്തില്‍ കുടിവെള്ളത്തിനും കൃഷിക്കുമാണ് മുന്തിയ പരിഗണന. കുറ്റ്യാടിയിലെ വെള്ളം പ്രാഥമികമായി ജലവൈദ്യുത പദ്ധതിക്കായതിനാല്‍ ട്രിബ്യൂണല്‍ വിധിയില്‍ വേണ്ടത്ര നമുക്ക് പരിഗണന ലഭിക്കാതെ പോയി. കുറ്റ്യാടി പദ്ധതിയില്‍ വൈദ്യുതി ആവശ്യം കഴിഞ്ഞുള്ള ജലമാണ് കോഴിക്കോടിന്റെ കുടിവെള്ള, കാര്‍ഷിക ആവശ്യത്തിന്റെ പ്രധാന സ്രോതസ്സെന്ന കാര്യം പരിഗണിക്കപ്പെടാതെ പോയി. ഇക്കാര്യത്തില്‍ കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.

cauveritribunalverdict-

കുറ്റ്യാടി പദ്ധതി ഉള്‍പ്പെടെയുള്ള ജലസേചന പദ്ധതികള്‍ കാര്‍ഷിക വികസനത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും കൃഷിയിലേക്ക് ആളെകൂട്ടി കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാന്‍ കഴിയണമെന്നും ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. ജലസേചന പദ്ധതികളിലൂടെ കാര്‍ഷിക വികസനത്തിന് ഊന്നല്‍ നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. ഓരോ പദ്ധതിയിലും എത്ര കൃഷി സ്ഥലം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് നോക്കുന്നത്. ജില്ലയിലെ 34 തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജലമെത്തിക്കുന്ന കുറ്റ്യാടി പദ്ധതിയില്‍ ലക്ഷ്യമിട്ടതിന്റെ എത്രയോ കുറവ് സ്ഥലത്താണ് കൃഷി നടക്കുന്നത്. ഇത് പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പ് മുന്‍ഗണന നല്‍കുമെന്നും ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും കൃഷി ഉദ്യോഗസ്ഥരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ ജലവിഭവ വകുപ്പ് പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി ടി.പി ശശീന്ദ്രന്‍, എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

കൃഷി വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനായി കമ്മ്യൂണിറ്റി- മൈക്രോ- ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കും. കൃഷി ഭൂമി കുറയുന്നത് ആശങ്കയോടെയാണ് കാണേണ്ടത്. കൃഷിയില്‍ നിന്ന് നല്ല വരുമാനം ഉണ്ടാക്കുന്നതിന് ശാസ്ത്രീയ രീതിയിലുള്ള കൃഷി പ്രോത്സാഹിപ്പിക്കണം. ഇതു വഴി ഉത്പാദനം മൂന്നിരട്ടി വര്‍ധിപ്പിക്കാനാകും. അശാസ്ത്രീയ രീതിയില്‍ കൃഷി ചെയ്യുന്നത് കൊണ്ടാണ് ഈ മേഖലയില്‍ നമുക്ക് വലിയ പുരോഗതി കൈവരിക്കാനാകാത്തതെന്ന് മന്ത്രി പറഞ്ഞു.

Kozhikode
English summary
minister k krishnankutty about cauveri tribunal verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X