ഇനി പാലങ്ങൾ തിളങ്ങും; ദീപാലംകൃതമായി ഫറോക്ക് പഴയ പാലം; സൗജന്യ വൈഫൈ, സെൽഫി പോയിന്റ്, തീർന്നില്ല
കോഴിക്കോട്: സംസ്ഥാനത്തെ പഴയ പാലങ്ങളുടെ മുഖം മാറുകയാണ്. രാത്രികാലങ്ങളിൽ വർണ വിസ്മയം തീർത്തും സന്ദർശകർക്കായി ആധുനിക സംവിധനങ്ങൾ തീർത്തും സംസ്ഥാനത്തെ പാലങ്ങൾ ഇന്ന് മുതൽ ഹൈ ടെക്ക് ആവുകയാണ്. പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ ആദ്യത്തെ പാലം ഒരുങ്ങിയിരിക്കുകയാണ് . ദീപാലംകൃതമാക്കിയ കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഴയ പാലം ഇന്ന് നാടിന് സമർപ്പിക്കും.
ദീപാലങ്കാരത്തിന്റെ ഉദ്ഘാടനം വൈകീട്ട് ഏഴിന് പൊതുമരാമതഡ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. തുടർന്ന് പാലതഡ്തിന് സമീപം തയ്യാറാക്കിയിട്ടുള്ള മിനി സ്റ്റേജിൽ സംഗീത പരിപാടി നടക്കും. കാഴ്ച്ചക്കാർക്കുള്ള സെൽഫി പോയിന്റും പാലത്തിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗമാണ് പാലത്തിൽ വൈദ്യുതി ദീപാലങ്കാരം ഒരുക്കുന്നത്.

ആർ ബി ഡി സി കെ ആണ് പദ്ധതി നിർവഹണത്തിനുള്ള 1. 65 കോടി രൂപ ചെലവഴിക്കുന്നത്. പാലത്തി സെൽഫി പോയിന്റിന് പുറമെ വീഡിയോ വാൾ, കഫെറ്റീരി, സ്ട്രീറ്റ ലൈബ്രറി, ഗാർഡൻ മ്യൂസിക്, കുട്ടികളുടെ പാർക്ക്, സൗജന്യ വൈ ഫൈ, വി ആർ ഹെഡ്സെറ്റ് മൊഡ്യൂൾ, ടോയ്ലറ്റ് ബ്ലോക്ക്, നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്‌നൽ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇനി പാലങ്ങൾ തിളങ്ങും. പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ ആദ്യത്തെ പാലം ഒരുങ്ങി. ദീപാലംകൃതമാക്കിയ കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഴയ പാലം നാളെ നാടിന് സമർപ്പിക്കുമെന്നാണ് പാലത്തിന്റെ വീഡിയോ പങ്കിട്ട് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.












Click it and Unblock the Notifications