കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംഘപരിവാറിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് നിരാശപ്പെടുത്തുന്നു: പി.കെ ശ്രീമതി എംപി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശബരിമല വിഷയത്തില്‍ സംഘപരിവാറിനു കൂട്ടുനില്‍ക്കുന്ന കോണ്‍ഗ്രസ് തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി എംപി. ശബരിമലയുടെ പേരില്‍ കലാപമുണ്ടാക്കാനാണ് സംഘപരിവാറിന്റെ ശ്രമം. ഇതിന് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണ്.

വിശ്വാസികളെന്ന പേരില്‍ ശബരിമലയില്‍ വന്നവര്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗൂഢരാഷ്ട്രീയം വച്ചുള്ള കലാപത്തിനാണ് അവരുടെ ശ്രമം. കലാപമുണ്ടാക്കാനുള്ള ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് പൊലീസ് സംയമനത്തോടെ ഇടപെട്ടതെന്നും പി.കെ ശ്രീമതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കും വര്‍ഗീയതയ്ക്കും എതിരെ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാ പ്രചാരണജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

pk-sreemathi-

ശബരിമല കേസില്‍ വിധിപറഞ്ഞത് സുപ്രിം കോടതിയാണ്. അതിനെ മാനിക്കുന്നതാണ് പൗരന്‍മാര്‍ക്ക് നല്ലത്. ജനാധിപത്യ സര്‍ക്കാരെന്ന നിലയില്‍ വിധി നടപ്പാക്കാതിരിക്കാന്‍ കേരളത്തിന് കഴിയില്ല. ഇപ്പോള്‍ ബഹളം വെക്കുന്നവരാരും കേസ് കോടതിയില്‍ ഉള്ളപ്പോള്‍ അതില്‍ ഇടപെട്ടിട്ടില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം സുപ്രിം കോടതി വിധി അംഗീകരിക്കുമെന്നു പറയുമ്പോഴാണ് ഇവിടെ അവര്‍ സംഘപരിവാറിനൊപ്പം കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും ശ്രീമതി പറഞ്ഞു. പി.എം ആതിര അധ്യക്ഷയായി. പി. സതീദേവി, കെ.കെ ലതിക, കെ. ജമീല, എന്‍.കെ ലീല, ജാനമ്മ കുഞ്ഞുണ്ണി, എം.എം പത്മാവതി, കെ. പുഷ്പജ, കെ.ടി സജിത, പി. ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

Kozhikode
English summary
pk Srimathi's comment about congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X