റസ്റ്റ് ഹൗസില്‍ മന്ത്രി റിയാസിന്‌റെ മിന്നല്‍ പരിശോധന: മദ്യക്കുപ്പികള്‍ കണ്ട് ജീവനക്കാര്‍ക്ക് ശകാരം
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര റെസ്റ്റ് ഹൗസില്‍ മിന്നല്‍ പരിശോധന നടത്തി വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വേണ്ടിയായിരുന്നു ജീവനക്കാരെ മുന്‍കൂട്ടി അറിയിക്കാതെ മന്ത്രിയും സംഘവും റസ്റ്റ് ഹൗസിലേക്ക് എത്തിയത്. റെസ്റ്റ് ഹൗസില്‍ എത്തി പരിശോധന നടത്തുന്നതിന്‌റെ ലൈവ് വീഡിയോ മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. പരിശോധനയില്‍ റസ്റ്റ്് ഹൗസ് പരിസരത്ത് നിന്നും മദ്യക്കുപ്പികള്‍ കണ്ടെത്തി.
മദ്യക്കുപ്പികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മന്ത്രി റസ്റ്റ് ഹൗസ് ജീവനക്കാരോട് ദേഷ്യപ്പെടുന്നതും പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത്രയധികം കുപ്പികള്‍ റസ്റ്റ് ഹൗസ് പരിസരത്ത് വരാനുള്ള കാരണം എന്താണെന്ന് ചോദിച്ച മന്തി ഇതെല്ലാ മദ്യത്തിന്‌റെ ഒഴിഞ്ഞ കുപ്പികള്‍ അല്ലേയെന്നും ആരാഞ്ഞു. ഇതൊന്നും അത്ര നല്ലതല്ലെന്ന് ഓര്‍മ്മിപ്പിച്ച മന്ത്രി റസ്റ്റ് ഹൗസില്‍ മദ്യപാനം പാടില്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അത് നിങ്ങള്‍ക്ക് ബാധകമല്ലെ എന്നും മന്ത്രി ചോദിച്ചു.

Recommended Video
സംഭവത്തില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കിയിയതായും മന്ത്രി അറിയിച്ചു. 'നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുവാന്‍ വടകര റസ്റ്റ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യകുപ്പികളും കാണാനിടയായി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടു.'-മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications