Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവേരി ട്രിബ്യൂണല്‍ വിധി കോഴിക്കോടിനെ കുടിവെള്ളക്ഷാമത്തിലേക്കു നയിക്കും: ജലവിഭവമന്ത്രി

കോഴിക്കോട്: കാവേരി ട്രിബ്യൂണല്‍ വിധി കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാക്കുമെന്ന് ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി. മാധ്യമങ്ങള്‍ക്ക് ഇതിന്റെ പ്രാധാന്യം മനസിലായിട്ടില്ലെന്നും അതുകൊണ്ട് വാര്‍ത്തയാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി. ജിബിന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


കോഴിക്കോട് നഗരത്തിലേയ്ക്ക് ബാണാസുര സാഗറില്‍നിന്നാണ് കുടിവെള്ളം ലഭിക്കുന്നത്. നിലവില്‍ അഞ്ചു മുതല്‍ എട്ടു വരെ ടിഎംസി വെള്ളം കാവേരിയില്‍നിന്ന് കേരളത്തിനു കിട്ടുമ്പോള്‍ ട്രിബ്യൂണല്‍ വിധി പ്രകാരം ഇത് 0.84 ടിഎംസാ ആയി ചുരുങ്ങും. ഇതോടെ കോഴിക്കോട് നഗരം ഉള്‍പ്പെടെ കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങുമെന്നും മന്ത്രി പറഞ്ഞു.

krishnankutty

അന്നദാതാക്കളായ കര്‍ഷകരെ എല്ലാവരും മറക്കുകയാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വാര്‍ത്തകള്‍ പോലുമാവുന്നില്ല. 1970വരെ രാജ്യത്ത് കൃഷി ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്താമായിരുന്നു. എന്നാല്‍ ഇന്ന് 10 ഏക്കര്‍ കൃഷിയുണ്ടെങ്കിലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അത്രത്തോളം കാര്‍ഷിക മേഖല തകര്‍ന്നിരിക്കുന്നു. കുത്തക ഭീമന്‍മാര്‍കൂടി കാര്‍ഷിക മേഖലയിലേക്കു കടന്നതോടെ സാധാരണക്കാരായ കര്‍ഷകര്‍ പട്ടിണിയിലായെന്നും അദ്ദേഹം പറഞ്ഞു.

സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, ജില്ലാ പ്രസിഡന്റ് കെ. പ്രേംനാഥ്, സെക്രട്ടറി പി. വിപുല്‍നാഥ്, പി.വി ജീജോ, കെ.പി സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 2015 ഡിസംബര്‍ 22നായിരുന്നു ദീപിക റിപ്പോര്‍ട്ടര്‍ പി. ജിബിന്‍ പതങ്കയത്ത് അപകടത്തില്‍പ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+