ചികിത്സയിലുള്ളത് 8231 പേര്‍; കോഴിക്കോട് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന് മന്ത്രി
കോഴിക്കോട്: കൊവിഡ‍് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. നാളെ മുതല്‍ പ്രഖ്യാപിച്ച 144 കോര്‍പറേഷന് കീഴില്‍ ശക്തിപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വെന്റിലേറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കില്ല. ഇന്നലെ മാത്രം രോഗികളുടെ എണ്ണം 1000 കടന്നിട്ടും വേണ്ടത്ര ജാഗ്രത പലരും പാലിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ജില്ലയില്‍ ഇന്ന് 1146 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 4 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 27 പേര്‍ക്കുമാണ് പോസിറ്റീവായത്. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1051 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 440 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8231 ആയി. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 423 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 8231 കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 272
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 253
• ഗവ. ജനറല്‍ ആശുപത്രി - 279
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി - 118
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 110
• ഫറോക്ക് എഫ്.എല്‍.ടി. സി - 128
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 330
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 116
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 175
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 92
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 104
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 93
• അമൃത എഫ്.എല്‍.ടി.സി. വടകര - 86
• എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 60
• പ്രോവിഡന്‍സ് എഫ്.എല്‍.ടി. സി - 70
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി - 92
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 91
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) - 58
• എം.ഇ.എസ് കോളേജ്, കക്കോടി - 80
• ഇഖ്ര ഹോസ്പിറ്റല്‍ - 84
• ബി.എം.എച്ച് - 69
• മൈത്ര ഹോസ്പിറ്റല്‍ - 20
• നിര്‍മ്മല ഹോസ്പിറ്റല്‍ - 10
• ഐ.ഐ.എം കുന്ദമംഗലം - 107
• കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ് - 118
• കെ.എം.സി.ടി ഹോസ്പിറ്റല്‍ - 35
• എം.എം.സി ഹോസ്പിറ്റല്‍ - 159
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 54
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 7
• ഉണ്ണികുളം എഫ്.എല്‍.ടി.സി - 7
• റേയ്‌സ് ഫറോക്ക് - 63
• ഫിംസ് ഹോസ്റ്റല്‍ - 75
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് - 76
• സുമംഗലി ഓഡിറ്റോറിയം എഫ്.എല്‍.ടി.സി - 51
• മറ്റു സ്വകാര്യ ആശുപത്രികള്‍ - 66
• വീടുകളില്‍ ചികിത്സയിലുളളവര്‍ - 3965
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 56
(മലപ്പുറം - 15, കണ്ണൂര്‍ - 18, ആലപ്പുഴ - 04, പാലക്കാട് - 02, തൃശൂര്‍ - 03,
തിരുവനന്തപുരം - 05, എറണാകുളം- 07, വയനാട് - 01, കാസര്‍കോട്- 01)












Click it and Unblock the Notifications