ഹജ്ജ് യാത്രികര്‍ക്ക് ജിഎസ്ടി, സര്‍ക്കാര്‍ ക്വാട്ടയില്‍ അധികതുക; കേന്ദ്രത്തിന് കത്തു നല്‍കിയെന്ന് മന്ത്രി തോമസ് ഐസക്
കോഴിക്കോട്: ഹജ്ജ് യാത്രക്കാര്‍ക്കുള്ള ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തിന് കത്ത് നല്കി. മന്ത്രി തോമസ് ഐസക് ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോവുന്ന തീര്‍ത്ഥാടകര്‍ക്ക് ജി.എസ്.ടി നിരക്കിലെ അപാകത കാരണം കൂടുതല്‍ തുക നല്‍കേണ്ടിവരുന്നത് ഒഴിവാക്കുന്നതിന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയതായി മന്ത്രി ടി.എം തോമസ് ഐസക്. പി.ടി.എ റഹീം എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജി.എസ്.ടി നിയമത്തില്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ പ്രകാരം എകണോമി ക്ലാസ് വിമാന യാത്രക്ക് ജി.എസ്.ടി നികുതി നിരക്ക് അഞ്ച് ശതമാനമാണ്. സ്വകാര്യ ഗ്രൂപ്പുകള്‍ ഹജ്ജ് യാത്രക്ക് സാധാരണയായി സീറ്റുകള്‍ ബുക്ക് ചെയ്യുന്ന രീതി അനുവര്‍ത്തിക്കുന്നതുമൂലം 5 ശതമാനം നികുതി മാത്രമാണ് നല്‍കേണ്ടിവരുന്നത്. എന്നാല്‍ ഹജ്ജ് കമ്മിറ്റി തീര്‍ത്ഥാടകര്‍ക്കായി വിമാനയാത്ര ഒരുക്കുന്നത് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്താണ്. പ്രസ്തുത സേവനത്തിന് 18 ശതമാനം ജി.എസ്.ടി നിരക്കാണ് ബാധകമായിട്ടുളളത്.

ഇതാണ് സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേന പോവുന്ന തീര്‍ത്ഥാടകരേക്കാള്‍ കൂടിയ തുക ഹജ്ജ് കമ്മിറ്റി മുഖേന പോവുന്നവര്‍ നല്‍കേണ്ടിവരുന്നതിന് കാരണം. ജി.എസ്.ടി നിരക്കുകളില്‍ മാറ്റം വരുത്താന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനം വേണ്ടതുണ്ട്. അതിനാല്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications