കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാമതില്‍ വര്‍ഗീയമാക്കുന്നവര്‍ സ്ത്രീകളെ അപമാനിക്കുന്നു: കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാനുളള സംഘടിത നീക്കമാണ് നടക്കുന്നതെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വീണ്ടും കേരളത്തെ ഭ്രാന്താലയമാക്കാനുളള ശ്രമങ്ങള്‍ക്കെതിരെയുളള വനിതകളുടെ ചെറുത്തുനില്‍പ്പായി വനിതാ മതില്‍ മാറുമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍. കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാനുളള സംഘടിത നീക്കമാണ് നടക്കുന്നത്.

ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് 10 മരണം; എൺപതോളം പേർ ആശുപത്രിയിൽ!

നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കുന്നതിനും ഭരണഘടന ഉറപ്പു നല്‍കുന്ന സ്ത്രീ പുരുഷ സമത്വം പാലിക്കുന്നതിനും മതനിരപേക്ഷത ഉറപ്പുവരുത്തുന്നതിനുമുള്ള സ്ത്രീകളുടെ മുന്നേറ്റമാണിത്. ഇതിനെ വര്‍ഗ്ഗീയമായി വ്യാഖ്യാനിക്കുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. സ്ത്രീകളുടെ മാത്രം പരിപാടിയാണിതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സാസംരിക്കുകയായിരുനന്നു അദ്ദേഹം. വിപുലമായ പരിപാടികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

TP ramakrishnan

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ മാസം 20 നകം പ്രദേശിക സംഘാടക സമതികള്‍ രൂപീകരിക്കണം. തദ്ദേശഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നേതൃത്വം നല്‍കണം. ഈ മാസം 25 നകം അയല്‍ക്കൂട്ടം, കുടുംബശ്രീ യൂണിറ്റുതല യോഗങ്ങള്‍ ചേരണം. വ്യാപകമായ പ്രദേശിക തലത്തില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. 15,16 തീയതികളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശം സംഘടിപ്പിക്കണം.

ശബ്ദം, കുടിവെളളം എന്നിവ പ്രദേശികതലത്തില്‍ ഉറപ്പുവരുത്തണം. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കണം. കുടംബശ്രീ, ഐ.സി.ഡി.എസ് ആശാ വര്‍ക്കര്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും യോഗം തീരുമാനിച്ചു. മെഡിക്കല്‍ ടീമിന്റെ സാന്നിദ്ധ്യവും ഉറപ്പുവരുത്തും. ജില്ലാതല ഏകോപന ചുമതല ജില്ലാകലക്ടര്‍ക്കാണ്. യോഗത്തില്‍ കലക്ടര്‍ സാംബശിവറാവു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, എ.ഡി.എം. രോഷ്ണി നാരായണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധൂസൂദനന്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.

Kozhikode
English summary
Minister TP Ramakrishnan about Women wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X