ബാലുശ്ശേരി ഇ കെ നായനാർ ബസ് ടെർമിനൽ മന്ത്രി ടി പി രാമകൃഷ്ണൻ നാടിന് സമർപ്പിച്ചു
കോഴിക്കോട്: ബാലുശ്ശേരിയിലെ ഇ കെ നായനാർ ബസ് ടെർമിനൽ ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. പുരുഷൻ കടലുണ്ടി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി മുഖ്യാതിഥിയായി. എം.എൽ എ പുരുഷൻ കടലുണ്ടി എം. എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3.54 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ 19 ലക്ഷം രൂപയും ചെലവഴിച്ചാണ് ബാലുശ്ശേരി ബസ്റ്റാന്റ് നിർമ്മാണം പൂർത്തിയാക്കിയത്.
ബസ്റ്റാന്റിലേക്ക് പ്രധാന കവാടം വഴിയാണ് ബസ്സുകൾ പ്രവേശിക്കുക. കവാടത്തിൽ നിന്നും 30 മീറ്റർ അകലത്തിലാണ് പുതുതായി നിർമിച്ച ബഹുനില കെട്ടിടം. ഗ്രൗണ്ട് ഫ്ലോറിൽ മുഴുവനായും യാത്രക്കാർക്കുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കും.ഭിന്നശേഷിക്കാർക്കുള്ള ടോയിലറ്റ് ഉൾപ്പെടെ ലേഡീസ്, ജെന്റ്സ് ടോയിലറ്റുകൾ, പോലീസ് എയിഡ് പോസ്റ്റ്, അന്വേഷണ കേന്ദ്രം, ഷീ വെയിറ്റിംഗ് ഏരിയ, ഫീഡിംഗ് റൂം, ഡ്രിങ്കിംഗ് വാട്ടർ ഏരിയ, കോഫിബങ്ക്, വിശാലമായ സീറ്റിംഗ് ഏരിയ, വൈഫൈ, മൊബൈൽ റീചാർജിംഗ് കോർണർ, മ്യൂറൽ പെയിന്റിംഗ് ഏരിയ, ടി.വി കോർണർ, തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ യാത്രക്കാർക്ക് ലഭിക്കും.

Recommended Video
ഉദ്ഘാടനത്തിനു ശേഷം ബസ്റ്റാൻ്റ് കെട്ടിടത്തിലെ മെസല്ലേനിയസ് ഫ്ലോറിൽ, കുടുംബശ്രീയുടെ ഓൺലൈൻ സഹായ കേന്ദ്രം, ടൂറിസം ഹെൽപ് ഡെസ്ക് കോർണർ, ആരോഗ്യ പരിചരണ കേന്ദ്രം, എന്നിവ നിലവിൽ വരും. ഇതോടെപ്പം വൈകുന്നേരം ആറ് മണി മുതൽ രാവിലെ ആറ് മണി വരെ അടിയന്തര സാഹചര്യത്തിൽ വനിതകൾക്ക് താമസിക്കുന്നതിനായി ഷീ ലോഡ്ജും ഉണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ബസ്റ്റാന്റ് നിർമ്മാണവും,ഡിസൈനിംഗും നിർവ്വഹിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപരേഖ കൊമ്പിലാട് ചടങ്ങിനു സ്വാഗതം പറഞ്ഞു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രതിഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. പി ബാബു, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി വിനോദ് കുമാർ നന്ദി പറഞ്ഞു
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications