• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബാലുശ്ശേരി ഇ കെ നായനാർ ബസ് ടെർമിനൽ മന്ത്രി ടി പി രാമകൃഷ്ണൻ നാടിന് സമർപ്പിച്ചു

കോഴിക്കോട്: ബാലുശ്ശേരിയിലെ ഇ കെ നായനാർ ബസ് ടെർമിനൽ ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. പുരുഷൻ കടലുണ്ടി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി മുഖ്യാതിഥിയായി. എം.എൽ എ പുരുഷൻ കടലുണ്ടി എം. എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3.54 കോടി രൂപയും ഗ്രാമപഞ്ചായത്തിന്റെ 19 ലക്ഷം രൂപയും ചെലവഴിച്ചാണ് ബാലുശ്ശേരി ബസ്റ്റാന്റ് നിർമ്മാണം പൂർത്തിയാക്കിയത്.

ബസ്റ്റാന്റിലേക്ക് പ്രധാന കവാടം വഴിയാണ് ബസ്സുകൾ പ്രവേശിക്കുക. കവാടത്തിൽ നിന്നും 30 മീറ്റർ അകലത്തിലാണ് പുതുതായി നിർമിച്ച ബഹുനില കെട്ടിടം. ഗ്രൗണ്ട് ഫ്ലോറിൽ മുഴുവനായും യാത്രക്കാർക്കുള്ള വിവിധ സൗകര്യങ്ങൾ ഒരുക്കും.ഭിന്നശേഷിക്കാർക്കുള്ള ടോയിലറ്റ് ഉൾപ്പെടെ ലേഡീസ്, ജെന്റ്സ് ടോയിലറ്റുകൾ, പോലീസ് എയിഡ് പോസ്റ്റ്, അന്വേഷണ കേന്ദ്രം, ഷീ വെയിറ്റിംഗ് ഏരിയ, ഫീഡിംഗ് റൂം, ഡ്രിങ്കിംഗ് വാട്ടർ ഏരിയ, കോഫിബങ്ക്, വിശാലമായ സീറ്റിംഗ് ഏരിയ, വൈഫൈ, മൊബൈൽ റീചാർജിംഗ് കോർണർ, മ്യൂറൽ പെയിന്റിംഗ് ഏരിയ, ടി.വി കോർണർ, തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ യാത്രക്കാർക്ക് ലഭിക്കും.

cmsvideo
  Excise driver KP Sunil's audio message came out | Oneindia Malayalam

  ഉദ്ഘാടനത്തിനു ശേഷം ബസ്റ്റാൻ്റ് കെട്ടിടത്തിലെ മെസല്ലേനിയസ് ഫ്ലോറിൽ, കുടുംബശ്രീയുടെ ഓൺലൈൻ സഹായ കേന്ദ്രം, ടൂറിസം ഹെൽപ് ഡെസ്ക് കോർണർ, ആരോഗ്യ പരിചരണ കേന്ദ്രം, എന്നിവ നിലവിൽ വരും. ഇതോടെപ്പം വൈകുന്നേരം ആറ് മണി മുതൽ രാവിലെ ആറ് മണി വരെ അടിയന്തര സാഹചര്യത്തിൽ വനിതകൾക്ക് താമസിക്കുന്നതിനായി ഷീ ലോഡ്ജും ഉണ്ട്.

  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ബസ്റ്റാന്റ് നിർമ്മാണവും,ഡിസൈനിംഗും നിർവ്വഹിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപരേഖ കൊമ്പിലാട് ചടങ്ങിനു സ്വാഗതം പറഞ്ഞു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രതിഭ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എൻ. പി ബാബു, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി വിനോദ് കുമാർ നന്ദി പറഞ്ഞു

  ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ്; ആര്‍ക്കും രോഗമുക്തിയില്ല; നിയന്ത്രണങ്ങള്‍ തുടര്‍ന്ന് വയനാട്

  ഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർ

  Kozhikode

  English summary
  Minister TP Ramakrishnan Inaugurates Balussery EK Nayanar Bus Terminal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X