Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുള്‍പൊട്ടല്‍: ദുരിതാശ്വാസപ്രവര്‍ത്തനത്തിന് നേതൃത്വം നേതൃത്വം നല്‍കിയത് മന്ത്രിമാര്‍

കോഴിക്കോട്: ജില്ലയില്‍ ഉരുള്‍ പൊട്ടലുണ്ടായ കരിഞ്ചോല മലയില്‍ മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, എം കെ രാഘവന്‍ എം.പി, കാരാട്ട് റസാഖ്, എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മെമ്പര്‍മാരായ വി.ഡി ജോസഫ്, നജീബ് കാന്തപുരം എന്നിവര്‍ സന്ദര്‍ശിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസ്, സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, താമരശ്ശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. കോടഞ്ചേരിയിലെ ദുരിത ബാധിതരെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

കട്ടിപ്പാറ കരിഞ്ചോല മലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 6 പേര്‍ മരിക്കുകയും രണ്ട് വീടുകള്‍ പൂര്‍ണമായും മൂന്ന് വീടുകള്‍ക്ക് ഭാഗികമായും നശിക്കുകയും ചെയ്തിരുന്നു. വെട്ടിയൊഴിഞ്ഞ തോട്ടം കരിഞ്ചോല അബ്ദുള്‍ റഹ്മാന്‍(60), കരിഞ്ചോല ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം(അഞ്ച്), കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന(ഒമ്പത്), മുഹമ്മദ് ഷഹബാസ്(മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17), ജാഫര്‍ (35) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതശരീരം താമരശ്ശേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

reliefworkclct-

കനത്ത മഴയും ഉരുള്‍ പൊട്ടലുമുണ്ടായ കട്ടിപ്പാറ കരിഞ്ചോല മലയില്‍ ദേശീയ ദുരന്ത നിവാരണ സേനയെത്തി. ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് 20 അംഗ സേന ജില്ലയിലെത്തിയത്. മലവെള്ളപ്പാച്ചിലുണ്ടായ പ്രദേശങ്ങളില്‍ സേന തെരച്ചിലും പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കും ഊര്‍ജിതമാക്കും.

കനത്ത കാലവര്‍ഷത്തില്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും ജീവഹാനിയും ഉണ്ടായ സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്നു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.


ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രിമാര്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി. ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കും. റവന്യൂ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനത്തിന് പണം തടസമാകില്ല. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി യോഗത്തില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+