മന്ത്രിമാരുടെ ഇടപെടല്‍: കോഴിക്കോട് കെഎസ്ആര്‍ടിസി- കെടിഡിഎഫ്സി കോംപ്ലക്സിന് ജീവന്‍ വെയ്ക്കുന്നു
തിരുവനന്തപുരം: ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജുവിന്‍റെ ഇടപെടലിനെ തുടര്‍ന്ന് കോഴിക്കോട് കെഎസ്ആര്‍ടിസി- കെടിഡിഎഫ്സി കോംപ്ലക്സിന് ജീവന്‍വെയ്ക്കുന്നതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രശ്നം ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജുവുമായി സംസാരിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിയുമായി ബന്ധപ്പെട്ടു. പ്രശ്നം പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ഞങ്ങൾക്ക് ഉറപ്പുനല്‍കിയിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
പിഎ മുഹമ്മദ് റിയാസിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ബഹുമാനപ്പെട്ട ഗതാഗതവകുപ്പ് മന്ത്രി ആന്‍റണിരാജുവിന് നന്ദി.
കോഴിക്കോട് കെഎസ്ആര്‍ടിസി- കെ.ടി.ഡി.എഫ്.സി കോംപ്ലക്സിന് ജീവന്‍വെയ്ക്കുന്നു. 2007 ലാണ് കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ലക്സ് പണിയാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 2016 ല്‍ മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാക്കി കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു. മൊത്തം കെട്ടിടം ഏറ്റെടുത്ത് നടത്തുന്നതിന് വേണ്ടി 2015 ല്‍ തന്നെ ടെണ്ടറുകള്‍ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുക്കാനായി മുന്നോട്ടുവന്നില്ല.

"ഫാദർ സ്റ്റാൻ സ്വാമിയെ ബിജെപി സർക്കാർ കൊന്നതാണ്"; പ്രതിഷേധമുയർത്തി ഡിവൈഎഫ്ഐ- ചിത്രങ്ങൾ
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പ്രശ്നം ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജുവുമായി സംസാരിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തുമെന്ന് മന്ത്രി ഞങ്ങൾക്ക് ഉറപ്പുനല്‍കിയിരുന്നു. കോഴിക്കോട് ജില്ലക്കാകെ ഉണർവ്വ് ഉണ്ടാകുന്ന നീക്കമാണ് മന്ത്രി നടത്തിയിട്ടുള്ളത്.
മഞ്ജു വാര്യരുടെ കിടിലൻ ഫൊട്ടോഷൂട്ട്; ഏറ്റെടുത്ത് ആരാധകർ
Recommended Video
30 വര്‍ഷത്തേക്ക് ആലിഫ് ബില്‍ഡേര്‍സ് (ALIF Builders) എന്ന കമ്പനിയാണ് ടെണ്ടര്‍ എടുത്തിട്ടുള്ളത്. ബസ് ടെര്‍മിനല്‍ കോംപ്ലക്സില്‍ യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. ഓഗസ്ത് 26 ന് ധാരണാപത്രം ഒപ്പുവെക്കുകയും കെ.എസ്.ആർ.ടി.സി കോംപ്ലക്സ് അന്നു തന്നെ തുറന്ന് പ്രവർത്തനമാരംഭിക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍












Click it and Unblock the Notifications