കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോച്ചിങ് സെന്റര്‍ പേരാമ്പ്രയില്‍: നാളെയുടെ നന്മയ്ക്കായി ഇന്നിനെ മറക്കണമെന്ന്

Array

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: ന്യൂനപക്ഷവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലി നേടാന്‍ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള 17 കേന്ദ്രങ്ങള്‍ക്കു പുറമെ സംസ്ഥാന സര്‍ക്കാര്‍ പുതുതായി അനുവദിച്ച ഏഴ് കേന്ദ്രങ്ങളില്‍ ആദ്യത്തേതാണ് പേരാമ്പ്രയില്‍ ആരംഭിക്കുന്നത്. പേരാമ്പ്രയുടെ വികസനചരിത്രത്തിലെ നാഴികക്കല്ലാണ് ഇതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായി മികച്ച പരിശീലനം നല്‍കി സിവില്‍ സര്‍വീസ് അടക്കമുള്ള മത്സരപരീക്ഷകളില്‍ ഉന്നതവിജയം നേടാന്‍ സജ്ജരാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. നൂറുപേര്‍ക്കാണ് ആദ്യമായി പരിശീലനം നല്‍കുന്നത്.

<strong>1.28 കോടി രൂപ മുടക്കിയ കുടിവെള്ള പദ്ധതി നോക്കുകുത്തി; 500 കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനി, ദുരിതം മാനന്തവാടി നഗരസഭയില്‍!</strong>1.28 കോടി രൂപ മുടക്കിയ കുടിവെള്ള പദ്ധതി നോക്കുകുത്തി; 500 കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനി, ദുരിതം മാനന്തവാടി നഗരസഭയില്‍!

മതന്യൂനപക്ഷവിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് പ്രവേശനത്തില്‍ പരിഗണന നല്‍കുന്നത്. പ്രവേശനം നേടുന്ന 80 ശതമാനം പേര്‍ മുസ്്‌ലിം വിഭാഗത്തില്‍ പെട്ടവരും ബാക്കിയുളള മുപ്പതുശതമാനം മറ്റ് പിന്നാക്ക വിഭാഗക്കാരുമായിരിക്കും. പട്ടികജാതി പട്ടികവിഭാഗത്തില്‍ പെട്ടവര്‍ക്കും കേന്ദ്രത്തില്‍ സൗജന്യപരിശീലനത്തിന് അവസരമുണ്ടായിരിക്കും. ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചറിയുന്നത് സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടപ്പിലാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെയാണ്. അവഗണിക്കപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നവരെ കൈപിടിച്ചുയര്‍ത്തുന്ന വികസന പ്രക്രിയയിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോവുന്നതെന്നും സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡോ. ഇ. മുഹമ്മദ് അബ്ദുല്‍ ജമാല്‍ പ്രിന്‍സിപ്പാളായാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. ഇതിനായി സ്ഥലം വിട്ടുനല്‍കിയ എ.കെ.തറുവായ് ഹാജിയെ ചടങ്ങില്‍ മന്ത്രി അഭിനന്ദിച്ചു.

perambra-

പേരാമ്പ്ര നഗരസൗന്ദര്യവത്ക്കരണത്തിനായി നാലരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതുനടപ്പാക്കുമ്പോള്‍ ഉണ്ടാവുന്ന വൈഷമ്യങ്ങള്‍ ഭാവിയിലെ നന്മയെക്കരുതി അവഗണിച്ചു കച്ചവടക്കാര്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമപ്രശ്‌നങ്ങള്‍ പരിഹരിച്ച് പേരാമ്പ്ര ബൈപ്പാസ് റോഡ് അതിവേഗം യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി അധ്യക്ഷയായ ചടങ്ങില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.എ.ബി.മൊയ്തീന്‍കുട്ടി സ്വാഗതവും ഡോ.ഇ.മുഹമ്മദ് അബ്ദുല്‍ ജമാല്‍ നന്ദിയും പറഞ്ഞു. പേരാമ്പ്ര ഗ്രാപഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന, പേരാമ്പ്ര മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ എം.കുഞ്ഞമ്മദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.കെ.ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.കെ.സുനീഷ്, പേരാമ്പ്ര പഞ്ചായത്ത് മെമ്പര്‍ ശ്രീധരന്‍ കല്ലാട്ട്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ വി.കെ.ഹനീഫ, രാജന്‍ മരുതേരി, എസ്.കെ.അസ്സയിനാര്‍, പി.കെ.എം.ബാലകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Kozhikode
English summary
minority welfare coaching centre in perambra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X