Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊയിലിങ്ങാപുഴയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം ഇരുവഞ്ഞി പുഴയിൽ കണ്ടെത്തി

തിരുവമ്പാടി: പൊയിലിങ്ങാപുഴയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം ഇരുവഞ്ഞി പുഴയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ പൊയിലിങ്ങാപുഴയില്‍ കാണാതായ യുവാവിനായി ഇന്നലെ രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പൊയിലിങ്ങാപുഴ ചെന്നു ചേരുന്ന ഇരുവഞ്ഞി പുഴയിൽനിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഉറുമി പദ്ധതി പവർ ഹൗസിനു സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ കാസര്‍കോട് സ്വദേശിയായ ഹാനി റഹ്മാന്‍ എന്ന യുവാവ് മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു.

ഇയാളോടൊപ്പം ഉണ്ടായിരുന്ന 3 യുവാക്കളാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ശനിയാഴ്ച തന്നെ നാട്ടുകാരും ഫയര്‍ഫോഴ്സും സംഭവസ്ഥലത്ത് എത്തിയെങ്കിലും ശക്തമായ മലവെള്ളപ്പാച്ചിലും പ്രതികൂല കാലാവസ്ഥയും കാരണം പുഴയില്‍ ഇറങ്ങി പരിശോധന നടത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് തീരങ്ങളിലൂടെ നടത്തിയ തിരച്ചില്‍ രാത്രിയോടെ അവസാനിപ്പിക്കുകയായിരുന്നു.

body

മഴ മാറുകയും ഒഴിക്കിന് ശമനമുണ്ടാവുകയും ചെയ്തതോടെ രാവിലെ തന്നെ നാട്ടുകാര്‍ പൊയിലിങ്ങാപ്പുഴയിൽ തിരച്ചിൽ ആരംഭിച്ചു. പിന്നാലെ സ്ഥലത്തെത്തിയ മുക്കം ഫയർഫോഴ്സും തിരുവമ്പാടി പൊലീസും റവന്യു, പഞ്ചായത്ത് അധികൃതരും തിരച്ചിൽ ഏകോപിപ്പിക്കുകയായിരുന്നു. കയങ്ങളിലും പാറയിടുക്കിലും മണിക്കൂറുകളോളം പരിശോധന നടത്തി. യുവാവ് വീണ സ്ഥലം മുതൽ താഴേക്ക് ആയിരുന്നു തിരച്ചിൽ. പിന്നീട് യുവാവ് ഒഴുക്കില്‍ പെട്ട സ്ഥലത്തിന് 8 കിലോമീറ്റര്‍ അപ്പുറം പൊയിലിങ്ങാപുഴ ചെന്നു ചേരുന്ന ഇരുവഞ്ഞിപ്പുഴയില്‍ നിന്നായിരുന്നു നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.

Recommended Video

cmsvideo
    10-06-2020, സിറ്റി റൗണ്ടപ്പ്;കോഴിക്കോട് ജില്ലയിൽ 7 പേർക്ക് കൂടി കോവിഡ്; കൂടുതൽ വാർത്തകൾ.....

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+