കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംഘിയെയും സഖാവിനെയും തിരിച്ചറിയാനാവുന്നില്ല: ആഞ്ഞടിച്ച് എം കെ മുനീർ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സംഘിയെയും സഖാവിനെയും തിരിച്ചറിയാനാവുന്നില്ല

തിരുവമ്പാടി: രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തിയതോടെ സംഘിയേത് സഖാവേത് എന്ന് തിരിച്ചറിയാനാവുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍. ബൃന്ദാകാരാട്ടിന്റെ ഭാഷയേത് യോഗി ആദിത്യനാഥിന്റെ ഭാഷയേത് എന്ന് സംശയമാണ്. രണ്ടുപേരും ഒരേ ഭാഷയില്‍ സംസാരിക്കുന്നു. ദേശാഭിമാനിയും ജന്മഭൂമിയും ഒരേ പോലെ വാര്‍ത്തകള്‍ പടച്ചുവിടുന്നെന്ന് അദ്ദേഹം പരിഹസിച്ചു. തിരുവമ്പാടിയില്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത യുഡിഎഫ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുനീര്‍.

എകെജിയുടേയും നായനാരുടേയും ബന്ധുക്കൾ ബിജെപി വേദിയിൽ, സിപിഎമ്മിന് വൻ ക്ഷീണം!

mkmuneer-

തങ്ങളുടെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള ഒന്നായി മാത്രമാണ് സി പി എം ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. എന്നാല്‍ ഇന്ത്യക്കാരെ സംബന്ധിച്ച് നഷ്ടപ്പെട്ട മൂല്യം തിരിച്ചുപിടിക്കാനും നിലനില്‍ക്കാനും വേണ്ടിയുള്ള പോരാട്ടമാണ്. അതിനാല്‍ സി പി എമ്മിന്റെ സങ്കുചിതത്വം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും വോട്ട് ചെയ്യാന്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Kozhikode
English summary
MK Muneer about Sangh parivar and communist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X