കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംകെ മുനീര്‍ പാട്ടുകാരനാവുന്നു: രാഷ്ട്രീയത്തില്‍ ശ്രദ്ധകുറയുമോ? ഒപ്പം പാടാന്‍ സഹോദരിയുടെ മകളും!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: രാഷ്ട്രീയക്കാരനും ഭിഷഗ്വരനുമപ്പുറം എം.കെ. മുനീര്‍ ഒരു സമ്പൂര്‍ണ ഗായകന്‍കൂടിയാവുന്നു. ഫെബ്രുവരി 17ന് എറണാകുളം കലൂര്‍ ഐ.എം.എ ഹൗസില്‍ വൈകിട്ട് 6.30 മുതല്‍ നടക്കുന്ന പരിപാടിയിലാണ് മുനീര്‍ ഒരു മുഴുനീളെ ഗായകനായി പ്രത്യക്ഷപ്പെടുന്നത്.

<strong>റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്: ഭവന വാഹന വായ്പ പലിശയില്‍ ഇളവ്! </strong>റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്: ഭവന വാഹന വായ്പ പലിശയില്‍ ഇളവ്!

ആറു വര്‍ഷമായി സജീവമായി രംഗത്തുള്ള സംഗീത തല്പരരായ ഒരു കൂട്ടം ആളുകളുടെ വാട്‌സ്ആപ് കൂട്ടായ്മയായ വാര്‍മുകില്‍ ആണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. എം.കെ. മുനീര്‍ ഇതില്‍ അംഗമാണ്. വിവിധ പൊതുപരിപാടികളിലും മറ്റും ഒന്നോ രണ്ടോ വാക്കുകള്‍ മാത്രം പാടുന്ന എം.കെ. മുനീര്‍ എം.എല്‍.എ എതിനപ്പുറം സംഗീതത്തെ ഗൗരവമായി എടുത്ത് 12 മുതല്‍ 15 പാട്ടുകള്‍ വരെയാണ് പരിപാടിയില്‍ പാടാനിരിക്കുന്നത്. 'മുനീര്‍ പാടുന്നു...' എന്ന പേരിലാണ് പരിപാടി. ഇദ്ദേഹത്തോടൊപ്പം സഹോദരിയുടെ മകളും പിന്നണി ഗാനരംഗത്തെ ഒരു പ്രഗത്ഭനായ പാട്ടുകാരനും ഒപ്പം പാടുവാനെത്തും.

mkmuneer-

മലയാള ചലച്ചിത്രമേഖലയിലെ പല പ്രമുഖ അഭിനേതാക്കളും അതിഥികളായെത്തുന്ന പരിപാടിയില്‍ വെച്ച് വിദ്യാധരന്‍ മാഷ്, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, എം.കെ അര്‍ജുനന്‍ എന്നിവരെ ആദരിക്കും. ഹിന്ദി, മലയാളം മാപ്പിളപ്പാട്ട് - ഭക്തിഗാനങ്ങളാണ് മുനീര്‍ പാടുകയെന്നും കോഴിക്കോട്ടുകാരനായ മണികണ്ഠന്റെ നേതൃത്വത്തിലുള്ള വാര്‍മുകില്‍ ബാന്റാണ് ഓര്‍ക്കസ്ട്ര ഒരുക്കുന്നതെന്നും വാര്‍മുകില്‍ വാട്‌സ് ആപ് കൂട്ടായ്മ അഡ്മിന്‍ എ.വി റഷീദലി പറഞ്ഞു.


ജീവകാരുണ്യത്തിന് സംഗീതം എന്ന മുദ്രാവാക്യവുമായി തുടക്കം കുറിച്ച വാര്‍മുകില്‍ ഗ്രൂപ്പില്‍ സംഗീത പ്രേമികളായ ഉദ്യോഗസ്ഥര്‍, സൈനികര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, പത്രപ്രവര്‍ത്തകര്‍, പ്രവാസികള്‍, കച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വീട്ടമ്മമാര്‍വരെ അംഗങ്ങളാണ്. സജീവമായ പ്രവര്‍ത്തനങ്ങളാല്‍ വാട്‌സ് ആപ് കൂട്ടായ്മയില്‍ നൂറുകണക്കിന് പേര്‍ താല്പര്യത്തോടു കൂടി അംഗമാകുവാന്‍ കാത്തിരിക്കുന്ന സംഗീതകൂട്ടായ്മ കൂടിയാണിത്. ഇതിന് മുമ്പ് യൂസഫലി കേച്ചേരി മരണപ്പെട്ടപ്പോള്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ അദ്ദേഹത്തിന്റെ അനുസ്മരണാര്‍ത്ഥം സ്വരരാഗ ഗംഗാപ്രവാഹം എന്ന സംഗീത കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഒടിയനില്‍ അടക്കം പിന്നണി പാടിയ സുധീപായിരുന്നു ഈ പരിപാടിയിലെ മുഖ്യഗായകന്‍.

ഓരോ വിശേഷദിവസങ്ങളിലും സിനിമാരംഗത്തെ സെലിബ്രിറ്റികളുടെ മരണ, ജന്മ ദിനങ്ങളിലും അവരുമായി ബന്ധപ്പെട്ട പാട്ടുകള്‍ ഉള്‍പ്പെടെ അവതരിപ്പിക്കുന്ന വാര്‍മുകിലിന്റെ രീതി ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പ്രളയകാലത്ത് അംഗങ്ങളെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന അനേകം പ്രവര്‍ത്തനങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമായി നടത്തിയിരുന്നു.

Kozhikode
English summary
MK muneer became singer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X