കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണ്ഡലം പിടിക്കാന്‍ എംകെ മുനീര്‍ കൊടുവള്ളിയിലേക്ക്; സൗത്തില്‍ പികെ ഫിറോസിനും എംഎ റസാഖിനും സാധ്യത

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ നിയമസഭാ തിര‍ഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് മുസ്ലിം ലീഗ്. കഴിഞ്ഞ തവണ ജില്ലയില്‍ യുഡിഎഫിന്‍റെ അഭിമാനം കാത്തത് മുസ്ലിം ലീഗായിരുന്നു. ജില്ലയില്‍ ആകെയുള്ള 13 സീറ്റുകളില്‍ ലീഗ് മത്സരിച്ച രണ്ടിടത്ത് മാത്രമായിരുന്നു യുഡിഎഫിന് ജയിക്കാന്‍ സാധിച്ചത്. കോഴിക്കോട് സൗത്തിലും കുറ്റ്യാടിയിലും. കൊടുവള്ളിയിലും ബാലുശ്ശേരിയിലും തിരുവമ്പാടിയിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നെങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ശക്തി കേന്ദ്രമായ കൊടുവള്ളി നഷ്ടപ്പെട്ടതായിരുന്നു ലീഗിന് ഏറെ ആഘാതം സൃഷ്ടിച്ചത്. ഇത്തവണ എന്ത് വില കൊടുത്തും മണ്ഡലം തിരികെ പിടിക്കാനുള്ള നീക്കത്തിലാണ് ലീഗ്.

കൊടുവള്ളി മണ്ഡലം

കൊടുവള്ളി മണ്ഡലം

രൂപീകരണ കാലം മുതല്‍ യുഡിഎഫിനൊപ്പം നിന്നിരുന്ന മണ്ഡലത്തില്‍ 2006ലാണ് ആദ്യമായി എല്‍ഡിഎഫ് വിജയിക്കുന്നത്. മുസ്ലിം ലീഗ് വിമതനായ പിടിഎ റഹീമിന് സീറ്റ് നല്‍കിയായിരുന്നു മണ്ഡലം ആദ്യമായി ഇടതുമുന്നണി പിടിച്ചത്. 2011 ല്‍ മണ്ഡലം തിരികെ പിടിക്കാന്‍ സാധിച്ചെങ്കിലും 2016 ല്‍ വീണ്ടും മണ്ഡലം ഇടതുമുന്നണി പിടിച്ചു. ഇത്തവണയും വിമതനായിരുന്നു ലീഗിന് തിരിച്ചടി നല്‍കിയത്.

 കാരാട്ട് റസാഖിലൂടെ

കാരാട്ട് റസാഖിലൂടെ

ലീഗില്‍ നിന്ന് വേര്‍പിരിഞ്ഞ് വന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖിലൂടെ മണ്ഡലം വീണ്ടും ഇടതിനൊപ്പം നില്‍ക്കുകയായിരുന്നു. വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ മുസ്ലിം ലീഗും വിട്ടുകൊടുക്കാതെ സംരക്ഷിക്കാന്‍ ഇടതും ഒരുങ്ങുമ്പോള്‍ മത്സരം കടുക്കും. അഞ്ഞൂറില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു കഴിഞ്ഞ തവണ കാരാട്ട് റസാഖിന് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്.

ഏഴായിരത്തിലേറെ വോട്ടുകള്‍

ഏഴായിരത്തിലേറെ വോട്ടുകള്‍

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയേക്കാള്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ അധികമായി നേടാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. കേരളത്തിന്‍റെ സ്വര്‍ണ്ണ നഗരി എന്നറയിപ്പെടുന്ന കൊടുവള്ളിയിലെ തിരഞ്ഞെടുപ്പില്‍ എക്കാലത്തും സ്വര്‍ണ്ണക്കടത്തും പ്രധാന പ്രചാരണ ആയുധമാണ്. ഇത്തവണ അതിന് ശക്തിയേറുന്നു. നിലവിലെ എംഎല്‍എ കരാട്ട് റാസിഖിനെതിരെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങല്‍ ഉയര്‍ന്നിരുന്നു.

കാരാട്ട് ഫൈസല്‍

കാരാട്ട് ഫൈസല്‍

കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറായിരുന്ന കാരാട്ട് ഫൈസലിനെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം എല്‍ഡിഎഫ് പിന്‍വലിച്ചിരുന്നു. എന്നാല്‍ പതിനഞ്ചാം വാര്‍ഡായ ചുണ്ടപ്പുറത്ത് നിന്നും മത്സരിച്ച കാരാട്ട് ഫൈസല്‍ വലിയ വിജയം നേടുകയും ചെയ്തു. ഇവിടെ എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും ലഭിച്ചിരുന്നില്ല.

സാധ്യത മങ്ങി

സാധ്യത മങ്ങി

എന്ത് വില കൊടുത്തും മണ്ഡലം നിലനിര്‍ത്തണമെന്നാണ് എല്‍ഡിഎ​ഫിന്‍റെ വാശി. അതിനാല്‍ തന്നെ കാരാട്ട് റാസഖിന് വീണ്ടും ഒരു അവസരം നല്‍കാന്‍ എല്‍ഡിഎഫ് തയ്യാറായേക്കില്ലെന്ന വിലയിരുത്തലുണ്ട്. കാരാട്ട് ഫൈസലിനേയും നേരത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ അദ്ദേഹം വിവാദത്തില്‍ പെട്ടതോടെ ആ സാധ്യതയും പൂര്‍ണ്ണമായി മങ്ങി.

ലീഗിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍

ലീഗിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍

ലീഗിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നിന്നും കൂടുതല്‍ സുരക്ഷിതമായ മണ്ഡലം എന്ന നിലയില്‍ എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറാന്‍ സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുനീറിന്‍റെ സൗത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ് പിടിച്ചിരുന്നു. 9370 വോട്ടുകളുടെ ലീഡാണ് മൂനീറിന്‍റെ തട്ടകത്തില്‍ എല്‍ഡിഎഫിന് ഉള്ളത്.

സൗത്തില്‍ നിന്നും മുനീര്‍

സൗത്തില്‍ നിന്നും മുനീര്‍

സൗത്തില്‍ നിന്നും മുനീര്‍ മാറുകയാണെങ്കില്‍ കൊടുവള്ളിക്കായിരിക്കും പ്രഥമ പരിഗണന. എന്നാല്‍ കഴിഞ്ഞ തവണ കാരാട്ട് റസാഖിനോട് പരാജയപ്പെട്ട സീറ്റ് നല്‍കണമെന്ന ആവശ്യം പ്രദേശിക തലത്തില്‍ നിന്നും ഉയരുന്നുണ്ട്. മുനീര്‍ കൊടുവള്ളിയിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ എംഎ റസാഖിനെ സൗത്തിലേക്ക് പരിഗണിച്ചേക്കും. സൗത്തിലേക്ക് പികെ ഫിറോസിനേയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

 പിടിഎ റഹീമിനെ

പിടിഎ റഹീമിനെ

ശക്തമായ മത്സരം കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെ കുന്ദംഗലത്ത് നിന്നും പിടിഎ റഹീമിനെ കൊടുവള്ളിയിലേക്ക് കൊണ്ടുവരാനുള്ള നീക്കവും എല്‍ഡിഎഫിലുണ്ട്. കൊടുവള്ളിയില്‍ കെ മുരളീധരനേയും യുസി രാമനേയും ടി സിദ്ധീഖിനേയും കുന്ദമംഗലത്തും പരാജയപ്പെടുത്തിയ ചരിത്രം പിടിഎ റഹീമിനുണ്ട്. ഇതോടൊപ്പം പ്രാദേശിക പിന്തുണയും പിടിഎ റഹീമിന് ശക്തമായിട്ടുണ്ട്.

ബിജെപി

ബിജെപി

അതേസമയം, ബിജെപിക്ക് കാര്യമായ ശക്തിയില്ലെങ്കിലും പിടിക്കുന്നു വോട്ടുകള്‍ നിര്‍ണ്ണായകമാണ്. 2016 ല്‍ 573 വോട്ടുകള്‍ക്ക് കാരാട്ട് റസാഖ് വിജയിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അലി അക്ബര്‍ 11573 വോട്ടുകളായിരുന്നു നേടിയത്. അപരന്‍മാരും കുറച്ച് വോട്ടുകള്‍ പിടിച്ചു. 2011 ല്‍ ഗിരീഷ് തേവള്ളിക്ക് 6519 വോട്ടുകളായിരുന്നു ലഭിച്ചത്. ഇത്തവണ ഗിരീഷ് തേവള്ളിയെ ബിജെപി പരിഗണിക്കാനാണ് സാധ്യത. അലി അക്ബര്‍ ബേപ്പൂരിലേക്ക് മാറിയേക്കും.

Kozhikode
English summary
MK Muneer is likely to be the League candidate in Koduvalli constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X