കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംകെ മുനീറിന് തിരിച്ചടി; കൊടുവള്ളിയില്‍ 'വരത്തന്‍' വേണ്ടെന്ന് നേതാക്കള്‍... മലപ്പുറത്ത് സാധ്യത

Google Oneindia Malayalam News

കോഴിക്കോട്: കൊടുവള്ളി മണ്ഡലത്തില്‍ മല്‍സരിക്കാനുള്ള സാധ്യത എംകെ മുനീറിന് മുമ്പില്‍ ഇല്ലാതാകുന്നു. മണ്ഡലത്തില്‍ നിന്നുള്ളവര്‍ തന്നെ സ്ഥാനാര്‍ഥിയായാല്‍ മതി എന്നാണ് കൊടുവള്ളിയിലെ മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചത്. കോഴിക്കോട് സൗത്തില്‍ രണ്ടു തവണ മല്‍സരിച്ച് ജയിച്ച വ്യക്തിയാണ് എംകെ മുനീര്‍. ഇത്തവണ അദ്ദേഹം മണ്ഡലം മാറാന്‍ ആലോചിച്ചിരുന്നു. കൊടുവള്ളിയില്‍ മല്‍സരിച്ചേക്കുമെന്ന വാര്‍ത്തകളും വന്നിരുന്നു.

p

മണ്ഡലത്തില്‍ തന്നെയുള്ള യുവ നേതാവിനെ മല്‍സരിപ്പിക്കണമെന്നാണ് കൊടുവള്ളിയിലെ മുസ്ലിം ലീഗ് നേതാക്കള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ലീഗിന്റെ ഉരുക്കു കോട്ടയായി അറിയപ്പെടുന്ന മണ്ഡലമായിരുന്നു കൊടുവള്ളി. കഴിഞ്ഞ തവണ വിമതന്‍ കാരാട്ട് റസാഖിന്റെ വിജയത്തിന് ലീഗിലെ വിഭാഗീയതയും ഒരു കാരണമായിയിരുന്നു. ലീഗ് സ്ഥാനാര്‍ഥിയായിരുന്ന എംഎ റസാഖിനെതിരെ ഒരു വിഭാഗം അന്ന് രംഗത്തുവന്നതും തിരിച്ചടിയായി.

ബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെ

കോഴിക്കോട് സൗത്തില്‍ രാഷ്ട്രീയ സാഹചര്യം മാറി എന്നാണ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും ഇടതുമുന്നേറ്റമുണ്ടായി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സീറ്റ് ഐഎന്‍എല്ലില്‍ നിന്ന് സിപിഎം ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് എംകെ മുനീര്‍ മണ്ഡലം മാറാന്‍ ആലോചിക്കുന്നത്. കൊടുവള്ളി കിട്ടിയില്ലെങ്കില്‍ തിരൂരങ്ങാടിയില്‍ എംകെ മുനീര്‍ മല്‍സരിച്ചേക്കുമെന്നും ചില നേതാക്കള്‍ സൂചിപ്പിക്കുന്നു. പികെ അബ്ദുറബ്ബ് ഇത്തവണ മല്‍സരിക്കാന്‍ സാധ്യത കുറവാണ് എന്നാണ് കരുതുന്നത്. ആ സാഹചര്യത്തില്‍ മുനീര്‍ തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിയായേക്കും. തിരൂരങ്ങാടി മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലമാണ്.

അമേരിക്കയില്‍ കലാപം പൊട്ടിപ്പുറപ്പെടും; രഹസ്യനീക്കം പുറത്ത്, 50 സംസ്ഥാനങ്ങളില്‍... ഞെട്ടിക്കുന്ന വിവരങ്ങള്‍അമേരിക്കയില്‍ കലാപം പൊട്ടിപ്പുറപ്പെടും; രഹസ്യനീക്കം പുറത്ത്, 50 സംസ്ഥാനങ്ങളില്‍... ഞെട്ടിക്കുന്ന വിവരങ്ങള്‍

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

Kozhikode
English summary
MK Muneer may not be contest in Koduvalli in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X