ലൗ ജിഹാദ് ജോസ് കെ മാണിയെ കൊണ്ട് പറയിപ്പിച്ചത് പിണറായി; വിമര്‍ശിച്ച് എംകെ മുനീര്‍
കോഴിക്കോട്: ലൗ ജിഹാദ് വിഷയത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ഇടതുപക്ഷത്ത് നിന്ന് ഒരാള്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയതിനെതിരെ സിപിഐ നേതൃത്വം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. എന്നാല്‍ ജോസ് കെ മാണിയെ കൊണ്ട് ലൗജിഹാദ് വിഷയം പറയിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് ആരോപിച്ചിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍. കൊടുവള്ളി നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് മുനീര്‍. മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

ജോസ് കെ മാണിയെ കൊണ്ട് ലൗ ജിഹാദ് പറയിപ്പിച്ചത് മുഖ്യമന്ത്രിയാണ്. ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. കേരളത്തിലും സിപിഎമ്മിന്റെ നിറം കാവിയായി മാറുന്നു. കേരളത്തെ ഇല്ലാതാക്കുകയാണ് സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും ലക്ഷ്യം. അതിന് വേണ്ടിയാണ് ഇരുവരും കൈകോര്‍ത്തിരിക്കുന്നത്. ആര്‍എസ്എസും സിപിഎമ്മും തമ്മിലുള്ള ബന്ധം ഏറെ കാലമായി എന്നും മുനീര്‍ ആരോപിച്ചു.
എന്നാല്‍ ജോസ് കെ മാണിയുടെ പ്രസ്താന പ്രമുഖ രാഷ്ട്രീയ നേതാക്കളാരും അനുകൂലിച്ചില്ല. ബിജെപിയുടെയും കെസിബിസിയുടെയും പിന്തുണ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. മാത്രമല്ല, കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തു. തുടര്‍ന്ന് പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം രംഗത്തുവന്നു. ഇടതുപക്ഷ നിലപാടിനൊപ്പമാണ് താനും പാര്‍ട്ടിയുമുള്ളത്. സര്‍ക്കാരിന്റെ വികസന പദ്ധതികളാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. അതിനുള്ള സ്വീകാര്യത തകര്‍ക്കാനാണ് ഇത്തരം വിവാദങ്ങള്‍ ചര്‍ച്ചയാക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.
ലൗ ജിഹാദ് വിഷയത്തില്‍ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നും വിഷയം പരിശോധിച്ച് വ്യക്തത വരുത്തണമെന്നുമാണ് ജോസ് കെ മാണി ഞായറാഴ്ച പറഞ്ഞത്. യാഥാര്‍ഥ്യമുണ്ടോ എന്ന് പരിശോധിക്കണം. പൊതുസമൂഹം വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.
നക്ഷത്രം പോലെ തിളങ്ങി ഇവ്ലിൻ ശർമ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications