മായം ഹോട്ടലിലല്ല സാധനങ്ങളില്‍: പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് എംകെ രാഘവന്
കോഴിക്കോട്: കേരളത്തിലെ ഹോട്ടലുടമകളുടെ നേതൃത്വത്തില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് എംകെ രാഘവന് എംപി ഇതോടെ മായം ചേര്‍ത്ത ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നു വെന്ന ദുഷ്പേരില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. പലപ്പോഴും ഹോട്ടലുകളില്‍ വിതരണം ചെയ്യുന്ന അസംസ്കൃത വസ്തുക്കളില്‍ വ്യാപാകമായി മായം ചേര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരുടെ കുറ്റത്തിന് പലപ്പോഴും നിരപരാധികളായ ഹോട്ടലുടമകള്‍ ശിക്ഷിക്കപ്പെടുന്നു. ഇതിന് പരിഹാരമായി ഹോട്ടലുടമകളുടെ നേതൃത്വത്തില്‍ ഓരോ പ്രധാന കേന്ദ്രങ്ങളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മായം ചേര്‍ക്കുന്നവരെ നിലയ്ക്കു നിര്‍ത്താനാവുമെന്നും എം പി പറഞ്ഞു.
കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം എരഞ്ഞിപ്പാലം കുര്യാക്കോസ് നഗ റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ഹോട്ടല്‍ നടത്തിപ്പ് വന്‍കിട വ്യവസായമല്ല. ഈ വ്യവസായത്തെ ചെറുകിട വ്യവസായത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി ഉണ്ടാവണം.

ഹോട്ടലുടമകളെ മൈക്രോസ്മാള് ആന്റ് മീഡിയം എന്റര്‍പ്രൈസസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അടുത്തു ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ഹോട്ടലുകള്‍ക്ക് ഏര്‍പ്പെടുത്തിയ ജി.എസ്.ടിയുടെ കാര്യത്തിലും പുനഃപരിശോധന വേണമെന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ ആവശ്യപ്പെടും. ആരോഗ്യമേഖലയില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ കടന്നുവന്നതോടെ ഗ്രാമീണമേഖലകളിലെ ക്ലിനിക്കുകള്‍ അടച്ചുപൂട്ടേണ്ടി വന്ന അവസ്ഥ ഹോട്ടലുകള്‍ക്കും സംഭവിക്കാതിരിക്കാന്‍ ചെറുകിടക്കാര്‍ ഒരുമിച്ച് നിന്നു വന്‍കിട ഹോട്ടല്‍ കടന്നുകയറ്റത്തെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന രക്ഷാധികാരി ജി. സുധീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്മാന് ഇ.എസ് ബിജു മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, സംസ്ഥാന നേതാക്കളായ ജയ്പാര്, കെ.പി ബാലകൃഷ്ണപൊതുവാള്, സി.ജെ ചാര്‍ളി, ബി. ജയധരന്‍നായര്‍, പി.സി ബാവ, ദിലീപ് മൂലയില്‍, ടി വി മുഹമ്മദ് സുഹൈല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications