കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മായം ഹോട്ടലിലല്ല സാധനങ്ങളില്‍: പരിശോധിക്കാന്‍ സംവിധാനം വേണമെന്ന് എംകെ രാഘവന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ ഹോട്ടലുടമകളുടെ നേതൃത്വത്തില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് എംകെ രാഘവന്‍ എംപി ഇതോടെ മായം ചേര്‍ത്ത ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നു വെന്ന ദുഷ്‌പേരില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. പലപ്പോഴും ഹോട്ടലുകളില്‍ വിതരണം ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളില്‍ വ്യാപാകമായി മായം ചേര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരുടെ കുറ്റത്തിന് പലപ്പോഴും നിരപരാധികളായ ഹോട്ടലുടമകള്‍ ശിക്ഷിക്കപ്പെടുന്നു. ഇതിന് പരിഹാരമായി ഹോട്ടലുടമകളുടെ നേതൃത്വത്തില്‍ ഓരോ പ്രധാന കേന്ദ്രങ്ങളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മായം ചേര്‍ക്കുന്നവരെ നിലയ്ക്കു നിര്‍ത്താനാവുമെന്നും എം പി പറഞ്ഞു.

കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം എരഞ്ഞിപ്പാലം കുര്യാക്കോസ് നഗ റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ഹോട്ടല്‍ നടത്തിപ്പ് വന്‍കിട വ്യവസായമല്ല. ഈ വ്യവസായത്തെ ചെറുകിട വ്യവസായത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടി ഉണ്ടാവണം.

mk-raghavan-

ഹോട്ടലുടമകളെ മൈക്രോസ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അടുത്തു ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ഹോട്ടലുകള്‍ക്ക് ഏര്‍പ്പെടുത്തിയ ജി.എസ്.ടിയുടെ കാര്യത്തിലും പുനഃപരിശോധന വേണമെന്ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ ആവശ്യപ്പെടും. ആരോഗ്യമേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ കടന്നുവന്നതോടെ ഗ്രാമീണമേഖലകളിലെ ക്ലിനിക്കുകള്‍ അടച്ചുപൂട്ടേണ്ടി വന്ന അവസ്ഥ ഹോട്ടലുകള്‍ക്കും സംഭവിക്കാതിരിക്കാന്‍ ചെറുകിടക്കാര്‍ ഒരുമിച്ച് നിന്നു വന്‍കിട ഹോട്ടല്‍ കടന്നുകയറ്റത്തെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന രക്ഷാധികാരി ജി. സുധീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.എസ് ബിജു മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, സംസ്ഥാന നേതാക്കളായ ജയ്പാര്‍, കെ.പി ബാലകൃഷ്ണപൊതുവാള്‍, സി.ജെ ചാര്‍ളി, ബി. ജയധരന്‍നായര്‍, പി.സി ബാവ, ദിലീപ് മൂലയില്‍, ടി വി മുഹമ്മദ് സുഹൈല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Kozhikode
English summary
mk raghavan about food items with chemicals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X