ഇത് വിശ്വാസികളെ വ്രണപ്പെടുത്തിയ സർക്കാർ: ഇടതുപക്ഷത്തെ കടന്നാക്രമിച്ച് എംകെ രാഘവൻ
ഗോവിന്ദപുരം: വിശ്വാസികളെ ദ്രോഹിക്കുന്ന സിപിഎം നയങ്ങൾക്കെതിരെ വിധിയെഴുതാനുള്ള തെരഞ്ഞെടുപ്പുകൂടിയാണ് വരാനിരിക്കുന്നതെന്ന് യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവൻ. ശബരിമല എന്ന ആരാധനാലയത്തെ ഈ സർക്കാർ കളങ്കപ്പെടുത്തി. അവരുടെ രാഷ്ട്രീയ അജണ്ട നടപ്പിൽ വരുത്തുന്നതിന് മാത്രമായിരുന്നു ഇത്. ആചാരങ്ങളിൽ കൈകടത്തേണ്ട എന്ത് ആവശ്യമായിരുന്നു സർക്കാരിന് ഉണ്ടായിരുന്നത്?
എല്ലാ ജനങ്ങൾക്കും അവരുടെ വിശ്വാസവും ആചാരവും തുടരാനുള്ള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്. വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തിയ സിപിഎമ്മിനെ പാഠം പഠിപ്പിക്കാനുള്ള തിരഞ്ഞെടുപ്പുകൂടിയാണ് ഈ വരുന്നതെന്നും എം.കെ രാഘവൻ പറഞ്ഞു.

സൗത്ത് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ് വി ഉസ്മാൻ കോയ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്തു. തുല്യതയില്ലാത്ത വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ എം കെ രാഘവൻ വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കൺവീനർ മനോളി ഹാഷിം അധ്യക്ഷനായിരുന്നു.
എൻ സി അബൂബക്കർ, കെ മൊയ്തീൻകോയ, അഡ്വ. പി എം നിയാസ്, കെ ശ്രീകുമാർ, എസ് കെ അബൂബക്കർ, എ വി അൻവർ, എ ടി മൊയ്തീൻകോയ, ആശ ജയപ്രകാശ്, സ്വർണലത, പി പ്രകാശൻ, പി എം ഉസ്മാൻ, അഡ്വ. കാർത്ത്യായനി തുടങ്ങിയവർ സംസാരിച്ചു.












Click it and Unblock the Notifications