അപകീർത്തിശ്രമം: സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ എംകെ രാഘവന്റെ പരാതി
കോഴിക്കോട്: തനിക്കെതിരെ പുറത്തുവന്ന വീഡിയൊമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് കമ്മിഷണർക്ക് യുഡിഎഫ് സ്ഥാനാർഥി എം.കെ രാഘവന്റെ പരാതി. തനിക്കെതിരെ ഒരു ദൃശ്യമാധ്യമം വ്യാജശബ്ദശകലം ഉൾപ്പെടുത്തി എഡിറ്റ് ചെയ്ത് ഒരു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ഈ വീഡിയൊ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്തും തന്റെ പേരു ചേർത്തും ചിലർ വ്യക്തിഹത്യക്ക് ശ്രമിക്കുന്നതായി പരാതിയിൽ പറയുന്നു. വീഡിയോയുടെ ശാസ്ത്രീയതയും വിശ്വാസ്യതയും തെളിയിക്കപ്പെടുന്നതിനു മുൻപ് ഇടുന്ന ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ നീക്കം ചെയ്യണം.

ഇത് പ്രസിദ്ധീകരിച്ചവർക്കും ഷെയർ ചെയ്തവർക്കും എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷണർ എ.വി ജോർജിന് നൽകിയ പരാതിയിൽ പറയുന്നു. ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ലിങ്കും സ്ക്രീൻ ഷോട്ടും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications