കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തരംഗമായി ഫ്ലാഷ് മോബ്, റോഡ്‌ഷോ: പ്രചാരണം കൊഴുപ്പിച്ച് എം കെ രാഘവൻ

  • By Desk
Google Oneindia Malayalam News

കുന്ദമംഗലം: എലത്തൂര്‍, കുന്ദമംഗലം നിയോജക മണ്ഡലങ്ങളെ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്റെ തിരഞ്ഞെടുപ്പു പര്യടനം. എലത്തൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണ പരിപാടികളാണ് ഏര്‍പ്പെടുത്തിയിരുന്നത്. കുന്ദമംഗലത്ത് തെരുവോരങ്ങളെ ആവേശംകൊള്ളിച്ച് റോഡ് ഷോയും നടന്നു. മാവൂരില്‍ തുടങ്ങി കള്ളിക്കുന്നു വരെ നടന്ന റോഡ് ഷോയില്‍ അക്ഷരാര്‍ഥത്തില്‍ മണ്ഡലം ഇളകിമറിഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന ഫ്ലാഷ് മോബ് നയനമനോഹരമായി.

എലത്തൂര്‍ മണ്ഡലത്തിലെ മോരിക്കരയില്‍ ആയിരുന്നു ആദ്യ പരിപാടി. ഇവിടെ സ്വീകരണ ശേഷം കരിപ്പാകടവ് കുടുംബസംഗമത്തില്‍ പങ്കെടുത്ത എംകെ രാഘവന്‍ ബദിരൂര്‍, കൂടത്തുംപൊയില്‍, മൂട്ടോളി, കക്കോടി മുക്ക്, പട്ടിഞ്ഞാറ്റുംമുറി വഴി ചീരോട്ട് താഴംവരെ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു. അതുകഴിഞ്ഞ് ന്യൂബസാറില്‍ വീണ്ടും കുടുംബസംഗമത്തില്‍. ഇതുകഴിഞ്ഞ് കാരാട്ട്താഴത്തിനു ശേഷം കുമ്മങ്ങോട്ടുതാഴത്ത് എലത്തൂര്‍ മണ്ഡലം പരിപാടികള്‍ക്കു സമാപനം. കൊന്നപ്പൂ മുതല്‍ ത്രിവര്‍ണ ഷോള്‍ വരെ നല്‍കി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത് ആവേശമായി.

എംകെ രാഘവന്റെ പ്രതീക്ഷയുടെമേല്‍ ഒളിക്യാമറ കണ്ണുകള്‍... കോഴിക്കോട് തിരിച്ചുപിടിക്കാൻ പ്രദീപ് കുമാർ!!എംകെ രാഘവന്റെ പ്രതീക്ഷയുടെമേല്‍ ഒളിക്യാമറ കണ്ണുകള്‍... കോഴിക്കോട് തിരിച്ചുപിടിക്കാൻ പ്രദീപ് കുമാർ!!

mk

ഉച്ചയ്ക്കു ശേഷം കൊടുവള്ളിയില്‍ ചില വിവാഹ വീടുകളില്‍ സന്ദര്‍ശനം. നാലു മണിയോടെ മാവൂരില്‍നിന്നു റോഡ് ഷോയ്ക്കു തുടക്കം. കൂളിമാട്, നായര്‍കുഴി, ചൂലൂര്‍, പാലക്കാടി, കട്ടാങ്ങല്‍, കമ്പനിമുക്ക്, പിലാശേരി, പടനിലം, കുന്ദമംഗലം, കൊളാഴ്താഴം, പെരിങ്ങൊളം, കുറ്റിക്കാട്ടൂര്‍, പൂവാട്ടുപറമ്പ്, പെരുവയല്‍, പെരുമണ്ണ, പുത്തൂര്‍മഠം, പന്തീരാങ്കാവ്, കുന്നത്തുപാലം, കോന്തനാരി വഴി കള്ളിക്കുന്നില്‍ സമാപനം.

റോഡ് ഷോയ്ക്ക് യു.സി രാമൻ, സി. മാധവദാസ്, ഖാലിദ് കിളിമുണ്ട, പിസി അബ്ദുൽ കരീം, ദിനേശ് പെരുമണ്ണ, എ ഷിയാലി, എ ടി ബഷീർ, കെ കേളുക്കുട്ടി, സി മരക്കാരുട്ടി എന്നിവർ നേതൃത്വം നൽകി. സന്ധ്യയ്ക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എം.കെ രാഘവന് വോട്ടഭ്യർഥിച്ച് നയന മനോഹരമായ ഫ്ലാഷ് മോബും നടന്നു. വിവിധ കേന്ദ്രങ്ങളില്‍ ഐപി രാജേഷ്, ഹബീബ് ചെറൂപ്പ, റാഷിദ് നന്മണ്ട, സിവി ജിതേഷ്, സിജി കൊട്ടാരം, ജാഫര്‍ സാദിഖ്, ദേവദാസ് കുട്ടമ്പൂര്‍, സുബൈര്‍ മാങ്കാവ് എന്നിവര്‍ സംസാരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Kozhikode
English summary
Flash mob for election campaign of Kozhikode UDF candidate MK Raghavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X