കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബോട്ടപകടം: അടിയന്തര നഷ്ടപരിഹാരം അനുവദിക്കണം, മുഖ്യമന്ത്രിക്ക് കത്തയച്ച് എംകെ രാഘവൻ എംപി

Google Oneindia Malayalam News

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മല്‍സ്യബന്ധനത്തിനുപോയ ബോട്ടില്‍ മംഗലാപുരത്തിനു സമീപം പുറംകടലില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു തൊഴിലാളികള്‍ മരിക്കുകയും ഒമ്പതുപേരെ കാണാതാവുകയും ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് കോഴിക്കോട് എംപി എംകെ രാഘവൻ. ദുരന്തത്തിൽ മരിച്ചവർക്കും കാണാതായവർക്കും അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായി എംപി അറിയിച്ചു.

mp

'അപകടത്തിനിരയായവർ തമിഴ്‌നാട്ടിൽ നിന്നും, വെസ്റ്റ് ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണെങ്കിലും കേരളക്കരയിൽ നിന്നാണ് ഉപജീവനത്തിനു വേണ്ടി പുറപ്പെട്ടത്. ഞായറാഴ്ച രാത്രി പത്തിന് ബേപ്പുരില്‍ നിന്ന് പോയ റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. മംഗലാപുരം തീരത്തുനിന്ന് 43 നോട്ടിക്കല്‍മൈല്‍ അകലെ വച്ച് ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ അപകടം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ തയ്യാറാവണം. സിങ്കപ്പൂരില്‍ നിന്നുള്ള എം.വി എ.പി.എല്‍ ലീ ഹാവ്‌റേ എന്ന ചരക്ക് കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്ന വിവരമാണ് പുറത്തു വരുന്നത്'.

കപ്പിത്താന്റെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് ബോട്ട് ഉടമകള്‍ പറയുന്നത് ഗൗരവത്തോടെ കാണണം. കടലില്‍ കിലോമീറ്റര്‍ ചുറ്റളവിലുള്ള വസ്തുക്കളെ തിരിച്ചറിയാൻ അത്യാധുനിക സൗകര്യങ്ങളാൽ കപ്പിത്താനു കഴിയും. ആധുനിക സംവിധാനം ഉണ്ടായിരിക്കെ അപകടത്തിലേക്കു നയിച്ചത് പൂർണ അശ്രദ്ധയാണെന്ന പരാതി അന്വേഷിച്ച് മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റാൻ സർക്കാർ തയ്യാറാവണം എന്ന് എംപി ആവശ്യപ്പെട്ടു. 2018 ൽ ബേപ്പൂരിൽ നിന്ന് തന്നെ പോയ ഇമ്മാനുവൽ എന്ന ബോട്ട് സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു. അതിന്റെ അന്വേഷണം എങ്ങും എത്തിയില്ല.
അത്‌ ആവർത്തിക്കാതിരിക്കാൻ വേണ്ട ജാഗ്രത അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതാണ് എന്നും എംപി വ്യക്തമാക്കി.

Kozhikode
English summary
MK Raghavan MP's letter to Pinarayi Vijayan asking immediate compensation for boat accident victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X