ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  • search

രാജ്യത്ത് നടക്കുന്നത് ഭിന്നത വളര്‍ത്താനുള്ള ശ്രമം- എംകെ രാഘവന്‍ എംപി എസ് കെഎസ്എസ്എഫ് ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു

  • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കോഴിക്കോട്: രാജ്യത്ത് ജാതി, മതം എന്നീ വ്യത്യസ്ത ഘടകങ്ങള്‍ ഉപയോഗിച്ച് സംഘടിതമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എംകെ രാഘവന്‍ എം.പി അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതധ്രുവീകരണത്തിനെതിരെ ജനജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മതവിശ്വാസം കൂടുകയും ദൈവ വിശ്വാസം കുറയുകയും ചെയ്തതാണ് രാജ്യത്ത് ഇത്തരം സാഹചര്യമുണ്ടാവാനുള്ള കാരണം. മതം സമാധാനവും മതഗ്രന്ഥങ്ങള്‍ സ്‌നേഹത്തിന്റെ ഭാഷയുമാണ് പ്രസരിപ്പിക്കുന്നത്. എന്നാല്‍ മതത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കപ്പെടുകയും, മതഗ്രന്ഥങ്ങളെ വക്രീകരിക്കാനുമാണ് ചില ശക്തികള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്- എംപി പറഞ്ഞു.

    news

    രാജ്യത്ത് ഭരണകൂടം അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. നിയമനിര്‍മാണ സഭയില്‍ പോലും ജനപ്രതിനിധികളെ നിശബ്ദമാക്കി അവകാശം നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. വ്യക്തികള്‍ക്ക് വേണ്ടി മാത്രം നിയമങ്ങളും നിയമനങ്ങളും നിയമഭേദഗതിയും നടത്തുന്നതും ആശങ്കാജനകമാണ്. ഇത്തരം പ്രവണതകള്‍ക്കതിരെയും മതേതര സിദ്ധാന്തങ്ങളെ തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെയും സംഘടിതമായ മുന്നേറ്റം അനിവാര്യമാണെന്നും എം.പി കൂട്ടിച്ചേര്‍ത്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ടി.കെ കുഞ്ഞഹമ്മദ് ഫൈസി, ആഷിഖ് ചെലവൂര്‍, ആദംമുല്‍സി, ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, ജലീല്‍ ദാരിമി നടുവണ്ണൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുനീര്‍ ദാരിമി അത്തോളി, സലാം ഫറോക്ക്, ജാഫര്‍ ദാരിമി ഇരുന്നലാട്, കുഞ്ഞിമരക്കാര്‍ മലയമ്മ, പി.ടി മുഹമ്മദ് കാതിയോട്, സലാം മലയമ്മ, ഹിള്‌റ് റഹ്്മാനി സംസാരിച്ചു.

    Kozhikode

    English summary
    MK Raghavan MP's speech

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more